home page

my blog posts

Huawei Honor 5X detailed Review

മൊബൈല്‍  ഫോണ്‍   റിവ്യൂ  തൊഴിലിന്റെ  ഭാഗം  അല്ലെങ്കിലും  കുറച്ചു  നാളായി   ഉപയോഗിക്കുന്ന   ഒരു ഫോണ്‍  എന്ന  നിലയില്‍   Huawei  യുടെ  honor 5X ഫോണിനെ   കുറിച്ചുള്ള   കുറച്ചു  സാങ്കേതിക  കാര്യങ്ങള്‍   ഇവിടെ  പങ്കു വെയ്ക്കാം  എന്ന് കരുതുന്നു  .  കുറച്ചു  വര്‍ഷങ്ങള്‍ക്കു  മുന്‍പ്  പഴയ   ഒരു സംസന്ഗ്  ഗാലക്സി   പ്രൊ  യ്ക്ക്  ശേഷം   android ഫോണുകള്‍  ഉപയോഗിച്ചിട്ടു   കുറച്ചു കാലം  ആയി .  തിരിച്ചു   android  ഫോണിലേയ്ക്ക്   തിരിച്ചു  വരുമ്പോള്‍  ഏതു  ഫോണ്‍  തിരെഞ്ഞെടുക്കണം  എന്ന്  സംശയം  ഉണ്ടായിരുന്നു  . പൊതുവേ   ദിവസം  ഒന്ന്  എന്ന  കണക്കിന്  വിപണിയില്‍ എത്തിക്കൊണ്ടിരിക്കുന്ന  ചൈനീസ്‌  ഫോണുകളെ  ഒക്കെ  സംശയത്തോടെ  ആണ്  വീക്ഷിച്ചു കൊണ്ടിരുന്നത്  .  പതിനാലായിരത്തിന്  താഴെ  വില വരുന്ന  ഫോണുകളുടെ  കൂട്ടത്തില്‍  നിന്നും ആണ് Huawei യുടെ  ഈ  ഫോണ്‍  റിവ്യൂ   ചെയ്യാന്‍  ഒരു സാഹചര്യം  കിട്ടിയത്  . കഴിഞ്ഞ  ഒരു മാസം ആയി  ഉപയോഗിക്കുന്ന  ഫോണ്‍  എന്ന  നിലയില്‍  കുറച്ചു  അനുഭവങ്ങള്‍  പങ്ക് വെയ്ക്കാം  .

വളരെ  ലളിതം  ആയ  ഒരു  പാക്കേജ് ഇല്‍  ആണ്  ഈ ഫോണ്‍  വരുന്നത്  , പ്രീമിയം  ഫീല്‍  തോന്നിക്കുന്ന  ഒരു കവറില്‍  ഫോണ്‍  , charger Adapter  , USB കേബിള്‍  എന്നിവ  ഉണ്ട്  .

h1

Huawei എന്ന  കമ്പനിയെ  ഫോണ്‍  മേഖലയില്‍  അല്ലെങ്ങില്‍  പോലും   നെറ്റ് വര്‍ക്കിംഗ്‌   മേഖലയില്‍  പ്രവര്‍ത്തിക്കുന്ന  കമ്പനി  എന്ന  നിലയില്‍  പരിചയം   ഉള്ളത് കൊണ്ട്   അവരുടെ  ഫോണിനും  ആ ഗുണ മേന്മ  കാണും  എന്ന്  സ്വാഭാവികം  ആയി  പ്രതീക്ഷിച്ചു  . ഈ  ഫോണ്‍  ആ കാര്യത്തില്‍  നിരാശപെടുത്തിയില്ല  .  5.5 ഇഞ്ച്‌  വലിപ്പം  ഉള്ള   display ഇതിനെ  ദൈനം ദിന  കംപുടിംഗ്   ആവശ്യങ്ങള്‍ക്ക്   കൂടി  ഉപയോഗിക്കാവുന്ന  ഉപകരണം  ആക്കി  മാറ്റുന്നുണ്ട്  .  4.5 ഇഞ്ച്‌  ഇല്‍ നിന്നും  ഉള്ള ഒരു upgrade   കൂടെ   ആയിരുന്നു  എനിക്ക്  ഈ ഫോണ്‍ . വലിപ്പം  ഉണ്ടെങ്ങിലും   അതിന്റെ   ഡിസൈന്‍  മികവു  അതിനെ  ഒരു കൈ  കൊണ്ട് തന്നെ  ഉപയോഗിക്കാവുന്ന  ഒരു ഫോണ്‍ ആക്കി മാറ്റുന്നുണ്ട്  .  display  ഏരിയ  വളരെ ഭംഗിയായി  വശങ്ങളിലെ   മെറ്റല്‍ ലൈനുകളും  ആയി  ചേര്‍ന്ന് പോകുന്നുണ്ട് . അത് കൊണ്ട്  തന്നെ  കൈയ്യില്‍  പിടിക്കുമ്പോള്‍   മികച്ച  ഗ്രിപും  പ്രീമിയം  ഫീലും  തരുന്നുണ്ട്  .

honor-5-front view1

വ്യക്തിപരം  ആയി  എനിക്ക്  ഏറ്റവും ഇഷ്ടപെട്ട  ഭാഗം  ഈ  brushed മെറ്റല്‍  ഫിനിഷ്  നല്‍കിയിട്ടുള്ള  പിന്‍ വശം  ആണ്  . ഈ  ഫോണ്‍ വളരെ  മികച്ച   നിലവാരം  തോന്നിക്കാന്‍  ഏറ്റവും  സഹായിക്കുന്നത്   പിന്‍ വശത്തെയും  വശങ്ങളിലെയും  മെറ്റല്‍  ഫിനിഷ്  തന്നെയാണ്  .

honor-5-back view

honor-5-back view1

ഫോണിന്റെ  ഹാര്‍ഡ്‌വെയര്‍  സ്പെക് കളും   കൊടുക്കുന്ന  കാശിനു  നഷ്ടം  ഇല്ലാത്തതാണ്   .  5.5  ഇഞ്ച്‌   IPS  ഡിസ്പ്ലേ ( 1080×1920-pixel Resolution )  , അറുപത്തി നാല്   ബിറ്റ്   / എട്ടു  കോര്‍  മൈക്രോ  പ്രോസ്സസര്‍ ( Qualcomm Snapdragon 615 processor )  , 3000mAh  ബാറ്ററി  അടക്കം  കുഴപ്പം  ഇല്ലാത്ത  ഒരു specification  ഈ  ഫോണിനു  ഉണ്ട് .

Hardware Specifications and Features

Display 5.5-inch 1920 x 1080 resolution, 401ppi
TP & LCD full lamination
Operating system Android 5.1 Lollipop
Huawei EMUI 3.1
Processor Octa-core 1.5GHz Qualcomm Snapdragon 616
Memory 2GB of RAM
Internal Storage 16GB, expandable up to 128GB via microSD
Dual SIM Yes
Cameras 13MP rear camera with f/2.0 aperture, SmartImage 3.0 image processor, 28mm wide angle lens with flash
5MP front camera with f/2.4 aperture, 22mm wide angle
Mobile Connectivity GSM 850, WCDMA Bands 1, 2, 4, 5, LTE Bands 2, 4, 5, 12, 17
Connectivity WiFi 802.11 b/g/n, 2.4QG
Bluetooth 4.1
microUSB 2.0
GPS, AGPS, Glonass
Sensors Fingerprint sensor, Accelerometer, Proximity sensor, Ambient light sensor, Digital compass
Battery 3000mAh, non-removable
Dimensions 151.3 x 76.3 x 8.15mm
158g
Colors Dark Grey, Daybreak Silver, Sunset Gold

 

 

ക്യാമറയുടെ  കാര്യത്തിലും   ഈ ഫോണ്‍  നിരാശപെടുത്തിയില്ല  , പൊതുവേ ഫോണ്‍  ക്യാമറകള്‍  എനിക്ക്  പ്രിയം  ഉള്ള   ഒരു  സംഭവം   അല്ല  , ഫോട്ടോ  എടുക്കാന്‍  ഒരു  dedicated ക്യാമറ   വേണം  എന്ന  പക്ഷക്കാരന്‍  ആണ്  ഞാന്‍   എങ്കിലും  ഈ ഫോണ്‍   ഉപയോഗിച്ച്  തുടങ്ങിയ  ശേഷം  പ്രൊഫഷണല്‍  ക്യാമറ  വീട്ടില്‍  വെച്ച് ഈ  ഫോണ്‍  ക്യാമറ  മാത്രം   ഉപയോഗിച്ച്   ശീലിച്ചു  തുടങ്ങി  . 13 മെഗാ pixel Rear Camera യും   അഞ്ചു  മെഗാ pixel front  ക്യാമറയും  ഇത്  രണ്ടിനും  ഉള്ള   LED  ഫ്ലാഷും   മികച്ച  പിക്ചര്‍  നിലവാരവും  കളര്‍  reproduction ഉം  നല്‍കുന്നുണ്ട്  .

misty1

ഫോട്ടോ  , വീഡിയോ എന്നിവയുടെ  പ്രീ  സെറ്റ്  സെറ്റിംഗ്  മിക്കതും  മികച്ചത്  ആണ്  . അതില്‍  എനിക്ക്  ഏറ്റവും  ഇഷ്ടപെട്ടത്  ടൈം  ലാപ്സ്  വീഡിയോ  എടുക്കാന്‍  ഉള്ള  ലളിതം  ആയ   option ആണ്  . ഇത്  രണ്ടു  ക്യാമറ കളിലും  ലഭ്യം  ആണ് എന്നത്  നല്ല  കാര്യം ആയി തോന്നി  .   ഈ  option  വെച്ച്  ഞാന്‍  എടുത്ത   ഒരു ചെറിയ  വീഡിയോ  താഴെ  കാണാം  . നിങ്ങളുടെ  സര്‍ഗാത്മകത   ഉപയോഗിച്ച്  ഇതിനു  നല്ല  ഉപയോഗങ്ങള്‍  കണ്ടെത്താം  .

 

user interface  തലത്തില്‍  സ്റ്റോക്ക്‌  Android ആരാധകരെ  ഇത്  അല്‍പ്പം  നിരാശ പെടുത്തും . ഈ ഫോണ്‍  അവരുടെ  സ്വന്തം ആയ  ഒരു   ഇന്റെര്ഫസ്  ആണ് ഉപയോഗിക്കുന്നത്  .  Huawei യുടെ  EMUI എന്ന  interface  ചിലര്‍ക്ക്  ഇഷ്ടപെടാതിരികാന്‍  സാധ്യത   ഉണ്ട്  . ഒരു  സ്ഥിരം   Android  user   അല്ലാത്തത്  കൊണ്ട്  എനിക്ക്  ഇത്  ഒരു പ്രശ്നം  ആയി  തോന്നിയില്ല  . അങ്ങനെ  തോന്നുനവര്‍ക്ക്   ഗൂഗിള്‍  പ്ലേ  സ്റ്റോര്‍ ഇല്‍  നിന്നും   മറ്റു  ഏതു എങ്കിലും  launcher  ഡൌണ്‍ലോഡ്  ചെയ്തു ഉപയോഗിക്കാം  .

ഫോണ്‍  ലോക്ക്   ആയ അവസ്ഥയില്‍  തന്നെ  calculator , ടോര്‍ച് , സൌണ്ട് recorder  , ക്യാമറ  എന്നിവ  ആക്സസ്  ചെയ്യാന്‍  കഴിയുന്നത്   വളരെ  സൌകര്യ പ്രദം  ആണ്  .

lock screen

ഈ  തലത്തില്‍  ഉള്ള  ഫോണില്‍ നിന്നും  തീരെ  പ്രതീക്ഷികാതെ  ഇരുന്ന  ഒരു കഴിവ്  ആയിരുന്നു   മള്‍ടി ടാസ്കിംഗ്  . അത് കൊണ്ട് തന്നെ  രണ്ടു   അപ്ലിക്കേഷന്‍ കള്‍  വലിയ  ലാഗ്  ഒന്നും  ഇല്ലാതെ   റണ്‍  ചെയ്യാന്‍  ഉള്ള കഴിവ്  നല്ലതാണു  .

multitask

ഈ  ഫോണിന്റെ  മികച്ച   കഴിവുകള്‍  ഒന്നായി  തോന്നിയത്  ഫിന്ഗര്‍ പ്രിന്റ്‌  സെന്‍സര്‍  പ്രവര്‍ത്തിക്കുന്ന  വേഗതയും   അതിന്റെ  position  ഉം  ആണ്  . പല  ഫോണുകളിലും   finger പ്രിന്റ്‌  സെന്‍സര്‍   ഫോണിന്റെ  മുന്‍ വശത്ത്  ആണ്  ഉണ്ടാവുക   . ഈ  ഫോണില്‍  നമ്മള്‍  ഫോണ്‍  ഹോള്‍ഡ്‌   ചെയ്യുമ്പോള്‍   സ്വാഭാവികം  ആയി  നമ്മുടെ  ചൂണ്ടു വിരല്‍  വരുന്ന ഭാഗത്ത്‌  തന്നെ  ആണ് ഈ  സെന്‍സര്‍  . അത് കൊണ്ട് തന്നെ  unlock  ചെയ്യല്‍  വളരെ  ആയാസ  രഹിതമായി   ഒരു  കൈ  കൊണ്ട് തന്നെ  ഫോണ്‍  ഹോള്‍ഡ്‌  ചെയ്തു  ചെയ്യാവുന്ന   ഒരു പ്രക്രിയ  ആയി  മാറുന്നു  . മാത്രമല്ല   finger  പ്രിന്റ്‌  സെന്‍സര്‍   അഞ്ചു പ്രൊഫൈല്‍ കളെ  വരെ  സ്വീകരിക്കും  . അതിനര്‍ഥം  ഒരാള്‍ക്ക്  ഈ  ഫോണ്‍  തുറക്കുമ്പോള്‍  കിട്ടുന്ന  അപ്പുകള്‍   അല്ലാതെ  വേറെ  ഒരു  കൂട്ടം  ആപുകള്‍  അടുത്ത  ആള്‍  തുറന്നാല്‍  കിട്ടുന്ന  രീതിയില്‍   സെറ്റ്  ചെയ്യാന്‍  സാധിക്കും  എന്നര്‍ഥം   .   കുട്ടികള്‍ക്ക്  കൂടെ  ഈ ഫോണ്‍  ഉപയോഗിക്കാന്‍   കൊടുക്കുമ്പോള്‍   ഇന്റര്‍നെറ്റ്‌  അടക്കം  ഉള്ള  സേവനങ്ങളുടെ  ദുരുപയോഗം  ഇത് വഴി  തടയാം . കൂടാതെ   ആപുകള്‍  തുറക്കാനും   finger  പ്രിന്റ്‌  സെന്‍സര്‍  ഉപയോഗിക്കാം  . അതായാത്  ഒരു വിരല്‍  ഉപയോഗിച്ച്  അണ്‍ ലോക്ക്  ചെയുമ്പോള്‍   മറ്റൊരു  വിരല്‍   ഉപയോഗിച്ച്   നേരിട്ട്  ഇന്റര്‍നെറ്റ്‌  തുറക്കാം  .   ഏതു  ആംഗിള്‍ ലും  ഈ സെന്‍സര്‍ പ്രവര്‍ത്തിക്കും   .  സെല്ഫി  ഫോട്ടോ എടുകുപോള്‍  ക്യാമറ  ക്ലിക്ക്   ബട്ടന്‍  ആയും  ഇത് ഉപയോഗിക്കാം  .

 

finger print scanner honor 5

 

ഇത്  ഒരു  dual  സിം   ഫോണ്‍  ആണ്  . ഒരു മൈക്രോ സിം കാര്‍ഡും   ഒരു  നാനോ സിം കാര്‍ഡും  ഇത് സ്വീകരിക്കും   .

honor_5x_sim_slots

 

നിങ്ങളുടെ  പട്ടണത്തിലെ  സര്‍വീസ്   സെന്റര് കണ്ടു പിടിക്കാന്‍  ഈ ലിങ്ക്   ഉപയോഗിക്കുക

http://www.hihonor.com/in/support/service-center/index.html

ഈ   ഫോണ്‍   ആമസോണ്‍  ഇന്ത്യ   വെബ്‌ സൈറ്റില്‍   പതിമൂവായിരം  രൂപയ്ക്ക്  ലഭ്യം  ആണ്   .  ആമസോണ്‍  Fulfilled  ആയതു കൊണ്ട് തന്നെ   replacement warranty  അടക്കം  ഉള്ള  എല്ലാ  സേവനങ്ങളും  ലഭ്യം ആണ്    . വാങ്ങുന്നു  എങ്കില്‍  താഴെ   കാണുന്ന  ലിങ്കില്‍  ക്ലിക്ക്  ചെയ്തു  വാങ്ങിക്കോളൂ  ( affiliate ലിങ്ക്  ആണ്  , എനിക്ക്  കമ്മിഷന്‍  കിട്ടും  , അത്  കൊണ്ട്  പറഞ്ഞതാ  )

 

സാങ്കേതിക   വിഷയങ്ങളില്‍   ഒന്നും  അധികം  കടക്കാതെ   ഒരു  സാധാരണ  user   കാഴ്ചപാടില്‍  ഉള്ള  ഒരു  വിലയിരുത്തല്‍  ആണ്  ഈ പോസ്റ്റ്‌  . അഭിപ്രായങ്ങള്‍  കമന്റ്‌   ബോക്സ്‌ വഴി  അറിയിക്കുമല്ലോ  .


Share:

6 comments

  • Avatar
    Reply

    RAJESH RAJASEKHARAN

    May 18, 2016 at 8:07 am

    പ്രിയപ്പെട്ട ശ്യാം സർ,

    മൊബൈൽ റിവ്യൂ വളരെ നന്നായിട്ടുണ്ട്, സാറിന് എന്നെ മനസിലായി എന്ന് വിശ്വസിക്കുന്നു. ഇനിയും കൂടുതൽ മൊബൈൽ റിവ്യൂ പ്രതീക്ഷിക്കുന്നു.

  • Avatar
    Reply

    jyothypradeep

    May 18, 2016 at 9:35 am

    Valare nalla oru phone review aanu ethupolathe arivunedan pattiyakaryangal eniyum pratheeshikkunnu

  • Avatar
    Reply

    RENJITH KUMAR

    May 18, 2016 at 2:23 pm

    പ്രിയപ്പെട്ട ശ്യാം സർ
    താങ്കൾ ഈ മേഖലയിലും ഞങ്ങളെ നിരാശരാക്കിയില്ല..
    കൂടുതൽ പ്രതീക്ഷിച്ചോട്ടെ ഇനി..?

  • Avatar
    Reply

    suhas

    May 18, 2016 at 5:32 pm

    സർ ഇതു made in China ആണോ?

    • Avatar
      Reply

      shyam

      May 19, 2016 at 3:51 am

      അതെ

  • Avatar
    Reply

    DINTO SUNNY

    June 4, 2016 at 1:30 pm

    valare nalla review.. review nte mode different aayitundu.. keep going 🙂

Let's keep in touch

cancel reply