home page

my blog posts

Reliance JioFi 2 , First Impressions

disruption  എന്ന  വാക്ക്  അതിന്റെ  എല്ലാ  പൂര്‍ണതയിലും  പരീക്ഷിച്ചിട്ടുള്ള  കമ്പനികളില്‍  ഒന്ന്   രെലയാന്‍സ് തന്നെ  ആണ്  എന്ന്  തോന്നിയിട്ടുണ്ട്  .  പതിനാലു  വര്‍ഷം   മുന്‍പ്   അഞ്ചക്ക  സംഖ്യകളില്‍  വിലയുണ്ടായിരുന്ന   മൊബൈല്‍  ഫോണ്‍  എന്ന   വരേണ്യ  വര്‍ഗ  ഉപകരണത്തെ  അഞ്ഞൂറ്  രൂപയ്ക്ക്  വിറ്റ്  വിപണിയെ   ഞെട്ടിച്ച  പഴയ  സംഭവത്തിന്റെ  ഒരു  നേര്‍  സാക്ഷി  ആയതു   കൊണ്ട്  ആണ്  അങ്ങനെ  പറഞ്ഞത്  .  ഇന്ത്യയിലെ  മൊബൈല്‍  ഫോണ്‍  വിപണിയെ  ഇളക്കി  മറിച്ച  ആ  സംഭവത്തിന്‌  ശേഷം  നമ്മുടെ   ഇന്റര്‍നെറ്റ്‌  ഡാ റ്റ  വിപണിയെ  ഇളക്കി  മറിച്ച് കൊണ്ട്  എത്തിയ  ഒരു  തരംഗം  ആവുകയാണ്   Jio എന്ന്  പേരിട്ടു  അവര്‍ വിളിക്കുന്ന  പുതിയ  ഇന്റര്‍നെറ്റ്‌  പ്ലാന്‍  .

സംഭവം  നാട്ടില്‍  എത്തിയിട്ട്  കുറച്ചു  നാള്‍  ആയെങ്ങിലും   ഈ  കമ്പനിയും  ആയി  ഉള്ള  മുന്‍  അനുഭവങ്ങള്‍  അത്ര  സുഖം  നല്‍കിയത്  അല്ലാത്തതിനാല്‍  കുറച്ചു  മടിച്ചു  നിന്നു  .  എങ്കിലും   മൂന്നു  മാസത്തെ   വന്‍  വേഗത  ഉള്ള  ഇന്റര്‍നെറ്റ്‌  connection  എന്നത്   നല്ല  പ്രലോഭനം  ആയിരുന്നു  .  എങ്കിലും  Reliance മുന്‍പോട്ടു  വെച്ച  LYF ഫോണ്‍  എടുക്കുന്നവര്‍ക്ക്  മാത്രം  Jio connection എന്ന  നിബന്ധന   താല്പര്യം  ഇല്ലതാത്  കൊണ്ട്  അല്‍പ്പം  കാത്തിരിക്കാം  എന്ന് കരുതി  .

JioFi 2  എന്ന  access  പോയിന്റ്‌  ഉപകരണത്തിന്റെ  കൂടെ  Jio നല്‍കി  തുടങ്ങിയത്  കൊണ്ട്  ഒന്ന്  ശ്രമിച്ചു  നോക്കാം  എന്ന്  കരുതി  .  2,900 രൂപ  ആണ്  ഉപകരണ  വില . സിം  സൌജന്യം  . ഒരു  ദിവസത്തിന്  ഉള്ളില്‍  activation  .

jio2

വളരെ  ലളിതം  ആയ  പാക്കേജ് ഇല്‍  ഒരു ചെറിയ  ഉപകരണം .  കൈയ്യില്‍  ഒതുങ്ങുന്ന  വലിപ്പം  .

jio3

സിം  കാര്‍ഡ്‌  കൂടാതെ  ഒരു  എസ് ഡി കാര്‍ഡ്‌  കൂടെ  ഇടാന്‍  ഉള്ള  option ഉപകരണത്തില്‍  ഉണ്ട്  .

jio6

jio5

 activation  പ്രക്രിയയുടെ  മെസ്സേജ്  നിങ്ങളുടെ  ഫോണില്‍  വന്നു കഴിഞ്ഞാല്‍  1800-890-1977  എന്ന  നമ്പരില്‍  വിളിക്കുക  നിങ്ങളുടെ  sim നമ്പര്‍  നല്‍കുക  തുടര്‍ന്ന്  നിങ്ങളുടെ   ID പ്രൂഫ്‌  നല്‍കിയ   ഡോകുമെന്റില്‍  നിന്നും  അവര്‍ ആവശ്യപെടുന്ന  വിവരങ്ങള്‍  നല്‍കുക  . അതോടെ  connection

 activated  ആവുകയും  നിങ്ങളുടെ   മൂന്ന്  മാസ  സൌജന്യ  intenet  activated  ആവുകയും  ചെയ്യും  .

വേഗത  , പ്രവര്‍ത്തന  മികവു  തുടങ്ങിയ  കാര്യങ്ങളെ  കുറിച്ച്  രണ്ടു  ദിവസം  ഉപയോഗിച്ച  ശേഷം  ഈ പോസ്റ്റില്‍ തന്നെ  അപ്ഡേറ്റ്  ചെയ്യാം   .

jio

നിങ്ങളുടെ  അനുഭവങ്ങള്‍  കമന്റ്‌  ആയി  പോസ്റ്റ്‌  ചെയ്യുക


Share:

1 comment

  • Avatar
    Reply

    Chithrasenan N E

    August 23, 2016 at 11:06 am

    – ലൈഫ് ഫോൺ – നല്ല സ്പീഡ് ഉണ്ട് ( തിരുവനന്തപുരത്ത്). റൂറൽ ഏരിയയിലാണ്
    സ്പീഡ് കൂടുതൽ കിട്ടിയത് . 48- 50 MBPS വരെ. പക്ഷെ ചില സമയത്തൊക്കെ നെറ്റ്‌വർക്ക് സെർച്ച് ചെയ്തു ജിയോ സെലക്ട് ചെയ്തു കൊടുക്കേണ്ടി വരുന്നുണ്ട്. Call Dropping മറ്റൊരു പ്രശ്നമാണ്

Let's keep in touch

cancel reply