home page

my blog posts

Pulse or Digital

ഈ അനലോഗ് എന്ന വാക്കിന്റെ വിപരീത പദം എന്താണ് ?

ഡിജിറ്റല്‍  , അതിനെന്താ  സംശയം  എന്നല്ലേ  ?  അനലോഗ് എന്നതിന് വിപരീതം ആയി കംപുടിംഗ് ചരിത്രത്തില്‍ ആദ്യ കാലത്ത് ഉപയോഗിച്ചിരുന്ന വാക്ക് പള്‍സ്‌ എന്നായിരുന്നു.   George Stibitz എന്ന വ്യക്തിയെ കുറിച്ച് കേടിട്ടുണ്ടോ , അദേഹം ആണ് ആദ്യം ആയി പള്‍സ്‌ എന്ന വാക്കില്‍ ഇഷ്ട കുറവ് രേഖപെടുതുകയും ഡിജിറ്റല്‍ എന്ന വാക്ക് നിര്‍ദേശിക്കുകയും ചെയ്തത്

DIGIT എന്ന വാക്കിന് ഒരു കാലത്ത് പൂജ്യം മുതല്‍ ഒന്‍പതു വരെ എന്ന അര്‍ഥത്തിലും , അതിലും കൂടുതല്‍ ആയി കൈയ്യിലെ പത്തു വിരലുകള്‍ എന്ന അര്‍ഥവും ആണ് ഉണ്ടായിരുന്നത് .  നിങ്ങളുടെ ഡോക്ടര്‍ വിരലുകള്‍ ഉപയോഗിച്ച് അമര്‍ത്തി നോക്കി നിങ്ങളുടെ ആന്തരിക അവയവങ്ങളുടെ പ്രശ്നങ്ങള്‍ നോക്കുന്നതിനു ആണ് ആ കാലത്ത് ഡിജിറ്റല്‍ എന്ന വാക്ക് ഉപയോഗിച്ചിരുന്നത് ,

 

1942 ഇല്‍ ആണ് ജോര്‍ജ് ഈ നിര്‍ദേശം നല്‍കുകയും നമുക്ക് ഒക്കെ സുപരിചിതം ആയ ഡിജിറ്റല്‍ എന്ന വാക്ക് നാം ഉപയോഗിക്കുന്ന അര്‍ഥത്തില്‍ ഉപയോഗിച്ച് തുടങ്ങുകയും ചെയ്തത്. ഈ വിവരങ്ങള്‍ ഒക്കെ എനിക്ക്  കിട്ടിയത്  ഈ പേജില്‍ നിന്നാണ് , മൂല കൃതി വായിക്കണം എന്നുള്ളവര്‍ക്ക് ഇവിടെ പോകാംhttps://en.wikipedia.org/wiki/George_Stibitz

 

ഇത്തരം ഒരു ചര്‍ച്ചയും അതിന്റെ മറുപടികളും  https://www.facebook.com/virtualshyam    എന്ന പേജില്‍ ഉണ്ടാവും കേട്ടോ . അതില്‍ നിന്നും തെരഞ്ഞെടുത്തവ  http://shyamlal.com   എന്ന വെബ്‌ സൈറ്റില്‍ പോസ്റ്റ്‌ ചെയ്യുകയും ചെയ്യാം .

ഷെയര്‍ ചെയ്തും whatsapp / telegram സന്ദേശങ്ങള്‍ വഴിയും നിങ്ങളുടെ സുഹൃത്തുക്കളില്‍ എത്തിക്കുമല്ലോ അല്ലെ

 

 


Share:

Let's keep in touch