എന്നെ ദയവായി പറ്റിക്കൂ എന്ന് ഒരു ബോര്‍ഡ് എഴുതി വെച്ച് കൊണ്ട് ഇരിക്കുന്ന ഒരു ജന സമൂഹം ആയി നമ്മള്‍ മാറുന്നു എന്ന് ലോക്കല്‍ തട്ടിപ്പ്കാര്‍ മുതല്‍ നൈജെരിയന്‍ ലോട്ടറി കക്ഷികള്‍ വരെ തിരിച്ചറിഞ്ഞു കൊണ്ട് ഇരികുക ആണല്ലോ .
കഴിഞ്ഞ ദിവസങ്ങളില്‍ നമ്മുടെ സര്‍ക്കാര്‍ വെബ് സൈറ്റുകള്‍ വഴി വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ പരസ്യപെടുതുന്ന സെക്യൂരിറ്റി പ്രശ്നങ്ങളെ കുറിച്ച് ഒരു ചര്‍ച്ച തുടങ്ങി വെച്ചപ്പോള്‍ ഐ റ്റി രംഗത്ത് തന്നെ പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തി ഉന്നയിച്ച നിഷ്കളന്ഗം ആയ ചോദ്യം നമ്മള്‍ നമ്മുടെ ഡാ ട്ടാ മാത്രം നോക്കിയാല്‍ പോരെ , എന്തിനു അയല്‍വാസിയുടെ ബാങ്ക് അക്കൗണ്ട് നമ്പര്‍ അറിയാന്‍ ശ്രമിക്കണം എന്ന് ആയിരുന്നു . ( അത് ശരി അല്ലെ എന്നാണ് എങ്കില്‍ തുടര്‍ന്ന് വായിക്കണം എന്നില്ല കേട്ടോ )
ക്രെഡിറ്റ് കാര്‍ഡ് കമ്പനികളില്‍ ഏതെങ്കിലും കാര്യത്തിനു വിളിക്കുമ്പോള്‍ അവര്‍ നിങ്ങളുടെ തിരിച്ചറിയലിനു വേണ്ടി ചോദിക്കുന്ന ചില അടിസ്ഥാന ചോദ്യങ്ങള്‍ക്ക് ഉത്തരം ആണ് പല സര്‍ക്കാര്‍ സൈറ്റ് കളും അത് നടത്തുന്നവരുടെ അറിവ് കേടു കൊണ്ട് നാട്ടുകാര്‍ മുഴുവന്‍ കാണാവുന്ന പരുവത്തില്‍ ഇട്ടിരിക്കുന്നത് .
അതിനോട് ചേര്‍ത്ത് വായിക്കാവുന്ന ഒരു തട്ടിപ്പ് കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ ആയി റിപ്പോര്‍ട്ട് ചെയ്യപെടുന്നത് കൊണ്ട് ആണ് ഈ പോസ്റ്റ് ഇടുന്നത് .
OLX വെബ് സൈറ്റ് കസ്റ്റമര്‍ തലത്തില്‍ ആണ് ഈ വെട്ടിപ്പ് അരങ്ങേറുന്നത് . താരതമ്യേന പ്രശ്നം ഇല്ലാത്തതു എന്ന് ഇപ്പോള്‍ തോന്നുന്ന ഈ സംഭവം അധികം താമസിയാതെ ഒരു വലിയ തട്ടിപ്പ് ആവാന്‍ സാധ്യത ഉണ്ട് എന്ന് തോന്നിയത് കൊണ്ട് ആണ് ഇത് ചര്‍ച്ചയ്ക്കു എടുക്കുന്നത് . ഇതിനെ കുറിച്ചുള്ള കമന്റ് കല്‍ shyamlal.com എന്ന ഈ വെബ് സൈറ്റിലെ ഈ പോസ്റ്റിന്റെ കമന്റ് ബോക്സില്‍ നടത്താം .
കഥ തുടങ്ങുന്നത് ഒരു ഓ എല്‍ എക്സ് user ഒരു പഴയ ഫിലിം ക്യാമറ യുടെ പരസ്യം olx ഇല്‍ നല്‍കിയപ്പോള്‍ ആണ് . ഇതേ സംഭവം മൊബൈല്‍ ഫോണ്‍ / വാഷിംഗ് മെഷീന്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ ശ്രമിച്ചവര്‍ക്കും റിപ്പോര്‍ട്ട് ചെയ്യപെടിരുന്നു .
മൂന്നക്ക സംഖ്യ തികച്ചു പറയാന്‍ സാധ്യത ഇല്ലാത്ത ഈ ക്യാമറ പരസ്യം പോസ്റ്റ് ചെയ്തു അധിക സമയം കഴിയുന്നത്തിനു മുന്‍പ് അമേരിക്ക യില്‍ നിന്നും ഒരു വ്യക്തി ഈ ഉല്പന്നം വാങ്ങാന്‍ എത്തി . അമേരിക്കകാരന്‍ അല്ലെ എന്ന് കരുതി വില്‍ക്കുന്ന ആള്‍ വെറും 25,000 രൂപ മതി എന്ന് പറഞ്ഞു . വാങ്ങാന്‍ എത്തിയ ആള്‍ക്ക് അത് സമ്മതം .
താഴെ കാണുന്ന സംഭാഷണം നോക്കാം
ഇതില്‍ നിന്നും പല കാര്യങ്ങള്‍ ശ്രദ്ധിക്കാം . ഒന്ന് എന്താണ് ഈ ക്യാമറയുടെ അവസ്ഥ എന്നോ , അതിന്റെ ഒരു വിവരങ്ങളും ഇദ്ദേഹത്തിനു അറിയേണ്ട , 25,000 രൂപ വേണം എന്ന് പറഞ്ഞ ആളോട് അത് കൂടാതെ ഒരു പതിന്നായിരം രൂപ കൊറിയര്‍ ചാര്‍ജ് കൂടെ ഓഫര്‍ ചെയ്യപെടുന്നു . അതും ഡോളര്‍ അല്ല രൂപ ആണ് എന്ന് ശ്രദ്ധിക്കുക . അമേരിക്കകാര്‍ ഒക്കെ ഇന്ത്യന്‍ രൂപ ഇത്ര കാര്യമായി കൈകാര്യം ചെയ്തു തുടങ്ങിയോ എന്ന് തോന്നും .
ശ്രദ്ധിക്കേണ്ട കാര്യം മൂന്നു വിവരങ്ങള്‍ ആണ് ഇവിടെ ചോദിക്കപെടുന്നത് , അക്കൗണ്ട് നമ്പര്‍ IFSC code , പിന്നെ ഇമെയില്‍ ഐ ഡി . ഇത് മൂന്നും അത്ര രഹസ്യം ഒന്നും അല്ലല്ലോ , നല്‍കിയാല്‍ എന്താണ് എന്ന് ചിന്തിക്കുന്നവര്‍ ആണ് അധികവും , ( ഇനി ചിലപ്പോള്‍ ബിരിയാണി ….. ) പക്ഷെ ഈ വിവരങ്ങള്‍ക്ക് ഒപ്പം നിങ്ങളുടെ ജനന തീയതി , അമ്മയുടെ പേര് , വീട്ടിലെ അംഗങ്ങളുടെ പേര് തുടങ്ങിയ വിവരങ്ങള്‍ ചേരുമ്പോള്‍ നിങ്ങളുടെ ഇമെയില്‍ പാസ്സ്‌വേര്‍ഡ് , ബാങ്ക് അക്കൗണ്ട് ലോഗിന്‍ തുടങ്ങിയ പലതും റീ സെറ്റ് ചെയ്യാന്‍ ഉള്ള തന്ത്രങ്ങള്‍ പയറ്റി നോക്കാന്‍ ഉള്ള ആദ്യ പടികള്‍ ആയി കഴിഞ്ഞു . ആയിരം പേരില്‍ ഒരാളെ കെണിയില്‍ വീഴ്ത്തിയാലും മതി ഇത് പോലെ ഉള്ള തട്ടിപ്പ് ആള്‍ക്കാര്‍ക്ക് ജീവിക്കാന്‍ .
നിങ്ങള്‍ക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട് olx വഴി എങ്കില്‍ ഇവിടെ കമന്റ് ചെയ്യുക . ഈ വിഷയത്തില്‍ നിങ്ങളുടെ അഭിപ്രായവും അറിയിക്കാം .