home page

my blog posts

Jio Link Outdoor LTE Modem AM0551 review

ജിയോ  വന്നതിനു  ശേഷം  നിലവില്‍  ഓഫീസില്‍  ഉള്ള  ബ്രോഡ്‌ ബാന്‍ഡ്  കുറച്ചു  നാളതെയ്ക്കു  വേണ്ട  എന്ന്  വെച്ച  പലരും  ഉണ്ടാവും .  അത്  പോലെ തന്നെ  വീട്ടിലെ  connection  വേണ്ട  എന്ന്  വെച്ച്  ജിയോ  സൌജന്യ  പ്ലാനുകളിലേയ്ക്ക്  മാറിയവര്‍  പലരും  ഉണ്ടാവും  .   എന്നാല്‍  ഇങ്ങനെ  ചെയ്തവര്‍  നേരിടുന്ന  രണ്ടു  പ്രശ്നങ്ങള്‍  ഉണ്ടായിരുന്നു .

ഒന്ന്  :  ജിയോ  അടിസ്ഥാനപരം  ആയി  ഒരു  സിം  കാര്‍ഡ്‌  അധിഷ്ടിത  മൊബൈല്‍  സര്‍വീസ്  ആണ്  , അത് കൊണ്ട്  തന്നെ  ഒരു  wired  Ethernet  സംവിധാനത്തില്‍  അല്ല  അത്  പ്രവര്‍ത്തിക്കുന്നത്  . അത് കൊണ്ട് തന്നെ  നിങ്ങളുടെ  ഓഫീസില്‍  എതെര്നെറ്റ്  കേബിള്‍  ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന  ഡെസ്ക്ടോപ്പ്  , ഐ പി  ക്യാമറ  തുടങ്ങിയ  സംവിധാനങ്ങള്‍  ഇതില്‍  പ്രവര്‍ത്തിക്കാന്‍  ബുദ്ധിമുട്ടാണ് .

രണ്ട്  :  പ്രധാന  നഗരങ്ങളില്‍  അല്ല  നിങ്ങളുടെ  വീട് / ഓഫീസ്  എങ്കില്‍  പലപോഴും  കെട്ടിടത്തിനു വെളിയില്‍  നല്ല  റേഞ്ച്  കിട്ടുകയും എന്നാല്‍  കെട്ടിടത്തിനു  അകത്തു  എത്തുമ്പോള്‍  റേഞ്ച്  കുറയുകയും അത് കൊണ്ട് തന്നെ  വേഗത കുറയുകയും  ചെയ്യുന്ന  അവസ്ഥ  ഉണ്ടാവുന്നു .

 

ഈ  രണ്ടു കാര്യങ്ങള്‍ക്കും  ഉള്ള  പ്രതിവിധി  ആണ്  ജിയോ  അവതരിപ്പിക്കുന്ന  പുതിയ  ജിയോ  ലിങ്ക്  എന്ന  സംവിധാനം .  അതില്‍  ഒരു  ഔട്ട്‌ ഡോര്‍ ആന്റിന  + മോഡം  ഉപകരണം .

നിലവില്‍  ഇത്  പരീക്ഷണ അടിസ്ഥാനത്തില്‍  ഉപഭോക്താക്കള്‍ക്ക്  നല്‍കുന്നുണ്ട് .  കഴിഞ്ഞ  ദിവസം  ഓഫീസില്‍  ഇന്‍സ്റ്റോള്‍  ചെയ്തു  . നിലവില്‍  നാലായിരം  രൂപയാണ്  ഇതിനു  നല്‍കിയത്  . ഈ തുക  refundable  ആണ്  . connection  വേണ്ട  എന്ന് വെച്ചാല്‍ തിരികെ ലഭിക്കും .  ഈ   refundable  പ്ലാന്‍  മാര്‍ച്ച്‌  അവസാനം  വരെ  മാത്രമാണ്  എന്നാണ്  അറിയുന്നത്  . അതിനു  ശേഷം  ഉള്ള  താരിഫ്  ഇപ്പോള്‍  ലഭ്യം  അല്ല  . അറിയുമ്പോള്‍  അപ്ഡേറ്റ്  ചെയ്യാം  കേട്ടോ

നിലവില്‍ ജിയോ  freedom  പ്ലാനില്‍  തന്നെ  വര്‍ക്ക്‌  ചെയ്യും  . അതായതു  മാര്‍ച്ച്‌  മുപ്പത്തി  ഒന്ന്  വരെ  സൌജന്യം  , അത്  കഴിഞ്ഞാല്‍  ജിയോ  താരിഫ്  അനുസരിച്ച് .

 

ഈ  ഉപകരണത്തിന്റെ  കുറച്ചു അടിസ്ഥാന കാര്യങ്ങള്‍  പരിചയപെടാം .

ഈ  ഉപകരണം  ഒരു  ഔട്ട്‌ ഡോര്‍  ഉപകരണം  ആണ്  . ഒരു  ജിയോ  സിം  അടക്കം  ഉള്ള  ഘടകങ്ങള്‍  ഇതിന്റെ  ഭാഗം  ആണ് . പുറത്തു  ഘടിപ്പിക്കുന്ന  ഉപകരണം  ആയതു  കൊണ്ട്  തന്നെ  ഇത് തുറക്കാന്‍  സാധാരണ  ലഭ്യം  ആയ  സ്ക്രൂ  ഡ്രൈവര്‍  ഉപയോഗിച്ച്  സാധിക്കില്ല  , അത്  നല്ല  കാര്യം  തന്നെ . പുറത്തു  ഘടിപ്പിക്കുന്ന  ഉപകരണത്തിന്  വൈദ്യുതി  എത്തിക്കാന്‍  ബുദ്ധിമുട്ട്  ആവും  എന്നതിനാല്‍  പവര്‍  ഓവര്‍  എതെര്നെറ്റ്  സംവിധാനം  ഉപയോഗിച്ചിരിക്കുന്നു  .  ചുരുക്കത്തില്‍  പറഞ്ഞാല്‍  ഭംഗിയായി  ഡിസൈന്‍  ചെയ്ത  ഒരു  ഉപകരണം .

പാക്കേജില്‍  ഉള്ള  ഘടകങ്ങള്‍  താഴെ  ഉള്ള  ചിത്രത്തില്‍  കാണാം

സിം  , ethernet  കേബിള്‍  എന്നിവ  കണക്ട്  ചെയ്യാന്‍  ഒരു Torx 10 ScrewDriver ഉപയോഗിചു  പുറകു വശത്തെ  ചെറിയ  കവര്‍  തുറക്കുക .

താഴത്തെ  ചിത്രത്തില്‍  സിം  കാര്‍ഡ്‌  , ലാന്‍  കേബിള്‍  എന്നിവ  കണക്ട്  ചെയ്യാന്‍  ഉള്ള  സ്ഥലം  കാണാം .

നിങ്ങളുടെ  activated  ആയ  സിം  കാര്‍ഡ്‌  അതിന്റെ  സ്ലോട്ട് ഇല്‍  insert  ചെയ്യുക . നിങ്ങള്‍ എവിടെ  ആണോ  ഈ  ഔട്ട്‌ ഡോര്‍ ഉപകരണം  വെയ്ക്കുന്നത്  , അതില്‍ നിന്നും പവര്‍  അടാപ്റെര്‍ വരെ  എത്തുന്ന  ഒരു  ലാന്‍  കേബിള്‍  ഉപയോഗിക്കുക  . ഈ കേബിള്‍  നിങ്ങളുടെ  connection  ന്റെ  ഭാഗം  ആയി തന്നെ  ലഭിക്കും .

ഔട്ട്‌ ഡോര്‍ ഉപകരണം അതിന്റെ  mounting  സിസ്റ്റം  ഉപയോഗിച്ച്  ജിയോ ടവര്‍  നു  നേരെ  തിരിച്ചു  പിടിപ്പിക്കും  ( ജിയോ  സര്‍വീസ്  എഞ്ചിനീയര്‍  ഇത്  ചെയ്തു കൊള്ളും  )

അടുത്ത  ചിത്രത്തില്‍  കാണുന്ന  ഉപകരണം  ഒരു  ആണ്  ഒരേ  സമയം  ഒരു  പവര്‍  അടാപ്ടര്‍  , കേബിള്‍  connector  എന്നി  ജോലികള്‍  ചെയ്യുന്നത് . power over Ethernet എന്ന സംവിധാനം  ഉപയോഗിച്ച്  ഒരു  അമ്പതു  വോള്‍ട്ട്  വൈദുതി  നിങ്ങളുടെ  ഔട്ട്‌ ഡോര്‍  ഉപകരണത്തിന്  നല്‍കുന്നത്  ഈ  അടാപ്ടര്‍  ആണ് .

ഉപകരണങ്ങള്‍  തമ്മില്‍  ഘടിപ്പിക്കേണ്ട  രീതി  താഴെ കൊടുക്കുന്നു .

നിലവില്‍  ചെയ്തിരിക്കുന്നത്  ഒരു  കമ്പ്യൂട്ടറില്‍  മാത്രം  കണക്ട്  ചെയ്യുന്ന  രീതി  ആണ് . ഒന്നിലധികം  കമ്പ്യൂട്ടര്‍  ഘടിപ്പിക്കാന്‍  ഒരു  രൌടെര്‍ ഉപയോഗിക്കുക .

ജിയോയുടെ  പുതിയ  ജിയോ  ലിങ്ക് നെ കുറിച്ച്  അടിസ്ഥാന കാര്യങ്ങള്‍  മനസിലായി  എന്ന്  കരുതുന്നു .  നിലവില്‍ ടെസ്റ്റ്‌  ചെയ്യുമ്പോള്‍ കിട്ടിയത് തരക്കേട്  ഇല്ലാത്ത  വേഗത  ആണ് .

പോസ്റ്റ്‌  ഇഷ്ടം  ആയെങ്ങില്‍  അഭിപ്രായം  അറിയിക്കണേ  , ഷെയര്‍  ചെയ്തു സുഹൃത്തുക്കളിലും  എത്തിക്കുക .

നിലവില്‍  ഈ  നെറ്റ്‌വര്‍ക്ക്  അതിന്റെ  ടെസ്റ്റ്‌  ഘട്ടത്തില്‍  ആണ്  .നിങ്ങളുടെ  നഗരത്തില്‍  ഇത്  ലഭ്യം  ആണോ  എന്ന്  അറിയാനും  connection  എടുക്കാനും 7012103603  എന്ന  നമ്പറില്‍  വിളിക്കാം. ഇത്  കോട്ടയത്തെ  നമ്പര്‍  ആണ്  കേട്ടോ  .

നിലവില്‍  കോട്ടയം, പാലക്കാട്  , ആലപ്പുഴ  , പത്തനം തിട്ട  എന്നിവിടങ്ങളില്‍  ആണ്   ഈ  connection  ലഭ്യം  ആകുക  . മാര്‍ച്ച്‌  കഴിയുമ്പോള്‍  കേരളത്തില്‍  മൊത്തം  ലഭ്യം  ആകും  എന്ന്  കരുതാം


Share:

11 comments

  • Avatar
    Reply

    Sarath

    March 4, 2017 at 4:42 pm

    Simple and useful explanation sir , thank you

    • Avatar
      Reply

      shyam

      March 4, 2017 at 5:37 pm

      Thanks for the comment

  • Avatar
    Reply

    Muhammed Thaha

    March 4, 2017 at 6:04 pm

    നന്ദി. പൊളിച്ചു, തകർത്തു, തിമിർത്തു

  • Avatar
    Reply

    shaheer

    March 4, 2017 at 9:18 pm

    Excellent sir, very good explanation.

  • Avatar
    Reply

    Kesavan Nampoothiri

    March 5, 2017 at 3:14 am

    വളരെ നല്ല വിവരണം . സിം ഇടുന്നതു ഒഴിച്ചാൽ bsnl wimax ൻറെ പ്രവർത്തനം തന്നെ അല്ലെ

  • Avatar
    Reply

    Harikumar

    March 5, 2017 at 4:07 am

    good article. Thank you sir.

  • Avatar
    Reply

    Jobin T Abraham

    March 5, 2017 at 6:42 am

    Hi Sir,
    For single system, you are connecting the LAN cable directly as shown in the figure,
    and mentioned as need to use a Router for using multiple systems.
    So this present devices & present setup wont work if we directly connect the LAN cable to a switch ?
    Also any precaution to take while using UTP Cables on outdoor area(upto the Outdoor device) , If Shielded cables are better to avoid any Lightning / Thunder issues, As using UTP cables on outdoor may cause that type of damages.

    Regards
    Jobin

    • Avatar
      Reply

      shyam

      March 5, 2017 at 6:47 am

      This setup will not work for multiple LAN connection as well as wi -fi . For that you need a Wifi Router , just like you are using the one for your Asianet or railnet connection .

      Even though this one is used outdoor , we can using on the walls of a building , so very little part of the cable is exposed to atmosphere and if property fitted below a shade , it will be just fine to use a regular cable itself without any extra shield.

  • Avatar
    Reply

    Jeril

    March 5, 2017 at 10:38 am

    നിലവിൽ ഇതിനു ഇപ്പോഴും 4GB ദിവസവും കിട്ടുന്നുണ്ട് 🙂

  • Avatar
    Reply

    sukesh kumar k

    March 5, 2017 at 10:55 am

    Good and valuable information
    Thanks

  • Avatar
    Reply

    steelmysystem.com

    September 22, 2017 at 2:59 am

    Novatel s USB551L 4G LTE modem hits Verizon March t and the modem is designed to work on Windows XP,Windows Vista,Windows 7 and Mac OS X 10.

Let's keep in touch