home page

my blog posts

Server : Demistyfied

എന്താണ് സെര്‍വര്‍ എന്ന വാക്ക് കേള്‍ക്കുമ്പോള്‍ നിങ്ങളുടെ മനസ്സില്‍ വരുന്ന ചിത്രം?

പലപ്പോഴും  കിട്ടുന്ന മറുപടി വളരെ വലിയ ഒരു കമ്പ്യൂട്ടര്‍ , വില കൂടിയ ശക്തി കൂടിയ കമ്പ്യൂട്ടര്‍ എന്നിങ്ങനെ ആണ് . അതില്‍ ഉപരിയായി സെര്‍വര്‍ എന്ന വാക്കിനെ നമുക്ക് ഒന്ന് ശാസ്ത്രീയം ആയി ഒന്ന് വിശകലനം ചെയ്യാന്‍ ശ്രമിക്കാം.

സെര്‍വര്‍ എന്ന വാക്ക് മൂന്നു അര്‍ഥത്തില്‍ നമുക്ക് ഉപയോഗിക്കാം.

നിങ്ങളുടേത് ഒരു HP server ആണ് , IBM server ആണ് തുടങ്ങിയ തലത്തില്‍ ആണ് നിങ്ങള്‍ ചര്‍ച്ച തുടങ്ങുനത് എങ്കില്‍ അതിനര്‍ഥം നിങ്ങള്‍ സെര്‍വര്‍ എന്ന വാക്കിന്റെ ഹാര്‍ഡ്‌വെയര്‍ തലം ആണ് ചര്‍ച്ച ചെയ്യുന്നത് . അതായതു ഹാര്‍ഡ്‌വെയര്‍ aspect ഓഫ് ദി സെര്‍വര്‍.

ഞാന്‍ ഒരു വിന്‍ഡോസ്‌ സെര്‍വര്‍ ആണ് ഉപയോഗിക്കുന്നത് എന്നോ ലിനക്സ്‌ സെര്‍വര്‍ ആണ് ഉപയോഗിക്കുന്നത് എന്നോ ചര്‍ച്ച വന്നാല്‍ അതിനു അര്‍ഥം നിങ്ങള്‍ ഉദേശിച്ചത്‌ സെര്‍വര്‍ എന്ന വാക്കിന്റെ operating സിസ്റ്റം തല അര്‍ഥം ആണ് , അതായതു നെറ്റ്‌വര്‍ക്ക് operating സിസ്റ്റം.

എന്റെ നെറ്റ് വര്‍ക്ക്‌ ഇല്‍ ഒരു DHCP സെര്‍വര്‍ ഉണ്ട് , DNS സെര്‍വര്‍ ഉണ്ട്  വെബ്‌ സെര്‍വര്‍ ഉണ്ട്   എന്ന്  ഒക്കെ പറഞ്ഞാല്‍ അത്  network  സര്‍വീസ് കള്‍ ആണ് കവി ഉദേശിക്കുന്നത്.

 

അപ്പോൾ ഹാർഡ്‌വെയർ തലത്തിൽ നെറ്റ്‌വർക്ക് ഓ എസ്‌ തലത്തിൽ , പിന്നെ സർവിസ് കൾ എന്നിങ്ങനെ മൂന്ന് അർഥത്തിൽ സെർവർ എന്ന വാക്ക് ഉപയോഗിക്കാൻ പറ്റും.

ചിലപ്പോൾ ഇതെല്ലം ഒരുമിച്ചു ചേർന്നും ആവാം, അതായതു ഒരു dhcp server വിൻഡോസ് 2012 server OS ഇന്റെ പുറത്തു ഇൻസ്റ്റോൾ ചെയ്തു , അത് ചെയ്തത് ഡെൽ എന്ന കമ്പനി സെർവർ ഇൽ ആണ് എന്നും കരുതുക , അപ്പോൾ എല്ലാം ആയില്ലേ.

ഇനി അല്പ്പം കാര്യങ്ങൾ സെർവർ ഹാർഡ്‌വെയർ തലത്തിൽ തന്നെ നോക്കാം . ഫോം ഫാക്ടർ അനുസരിച്ചു സെർവർ കളെ നമുക്ക് മൂന്ന് ആയി തിരിക്കാം , ഡെസ്ക്ടോപ്പ് ഫോം ഫാക്ടർ, റാക്ക് സെർവർ ബ്ലേഡ് സെർവർ.

നിങ്ങളുടെ അടിസ്ഥാന സർവേർ ആവശ്യങ്ങൾക്ക് ഇണങ്ങുന്ന സർവേർ ആണ് ഡെസ്ക്ടോപ്പ് ഫോം ഫാക്ടർ sever.

വളരെ അധികം  സെര്‍വര്‍ കള്‍  ഒരു  സ്ഥലത്ത്  വെയ്ക്കേണ്ടി  വരുമ്പോള്‍  സ്ഥല  സൗകര്യം  , കേബിള്‍  മാനേജ്‌മന്റ്‌  തുടങ്ങിയ  കാര്യങ്ങള്‍ ക്ക്  നല്ലത്  റാക്ക്  mountable  സെര്‍വര്‍  ആണ്  .

 

കുറഞ്ഞ  സ്ഥലത്ത്  കൂടുതല്‍  സെര്‍വര്‍ ഒരു  എളുപ്പത്തില്‍  മാനേജ്  ചെയ്യാവുന്ന  രീതിയില്‍  ഉപയോഗിക്കേണ്ടി  വരുമ്പോള്‍  നമുക്ക്  ബ്ലേഡ്  സെര്‍വര്‍ കള്‍  ഉപയോഗിക്കാം . ഇവയെ കുറിച്ച്  മറ്റൊരു വിശദമായ  പോസ്റ്റ്‌  വഴി പറയാം .

സെര്‍വര്‍  ആശയങ്ങള്‍  കൂടുതല്‍ വ്യക്തം  ആക്കാന്‍  ഒരു  ചെറിയ  വീഡിയോ  കണ്ടാലോ  , താഴെ  കാണുന്ന  വീഡിയോ  നോക്കുക .

സെര്‍വര്‍ / ഡാറ്റ  സെന്റെര്‍   മേഖലയിലെ കൂടുതല്‍  വിശദമായ  പഠനത്തിനു  ഈ  ലിങ്ക്  സന്ദര്‍ശിക്കുക  

 


Share:

3 comments

  • Avatar
    Reply

    Rajesh

    March 15, 2017 at 2:43 am

    Hi Pls send me al updates Regularly..

  • Avatar
    Reply

    SURYAPRATHAP P G

    June 5, 2017 at 6:06 pm

    You are doing a great job.

  • Avatar
    Reply

    Amal

    June 25, 2017 at 6:02 pm

    I am a big fan of u and infokairali.
    thank u verymuch for giving us the precious knowledge about digital world. God bless U.

    amal_ea

Let's keep in touch