കുറച്ചു ദിവസം മുന്‍പ് ആലപ്പുഴ നിന്നുള്ള ഒരു ഐ ടി വ്യാപാരി സുഹൃത്ത് വിളിച്ചു ഒരു ഡിജിറ്റല്‍ marketing ശില്പശാലയെ കുറിച്ച് പത്രത്തില്‍ കണ്ടു , നല്ലത് ആണോ ഈ സംരംന്ഭം എന്ന് ചോദിച്ചു . ഇതായിരുന്നു പത്ര കുറിപ്പ് .
വായിച്ചു നോക്കിയപ്പോള്‍ നല്ല ഒരു പരിപാടി ആണ് എന്ന് തോന്നി . സ്വയം തൊഴില്‍ സംരംഭകര്‍ക്ക് ഡിജിറ്റല്‍ സാക്ഷരത വേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം ആണ്. അതെ മേഖലയില്‍ പരിശീലനം കോളേജ് തലത്തിലും ഇന്ടുസ്ട്രീസ് department തലത്തിലും നല്‍കി വരുന്ന ഒരു പരിശീലകന്‍ എന്ന നിലയില്‍ ഈ വാര്‍ത്ത എന്നെയും ആകര്‍ഷിച്ചു . എനിക്ക് ആകര്ഷനീയം ആയി തോന്നിയ കാര്യം ഗൂഗിള്‍ ഇല്‍ നിന്നുള്ള വിദഗ്ധര്‍ ആണ് പരിശീലനം നല്‍കുക എന്നത് ആയിരുന്നു . അപ്പോള്‍ സ്വാഭാവികം ആയും ഒരു ട്രൈനെര്‍ എന്ന നിലയില്‍ എനിക്കും പുതിയ അറിവുകള്‍ കിട്ടാന്‍ സാധ്യത ഉള്ളത് കൊണ്ട് ഞാനും വരുന്നു എന്ന് പറഞ്ഞു , അത് കൂടാതെ ഈ മേഘലയില്‍ പ്രവര്‍ത്തിക്കുന്ന കുറച്ചു സുഹൃത്തുക്കളെയും ഇത് വിളിച്ചു അറിയിചു .
വാര്‍ത്ത സത്യം ആണ് എന്ന് ഉറപ്പു വരുത്താന്‍ ഗൂഗിള്‍ ചെയ്തു തന്നെ Google-FICCI ബാന്ധവം ശരിക്കും ഉള്ളത് തന്നെ എന്ന് ഉറപ്പിച്ചു , ഒരു ദിവസത്തെ പരിശീലനത്തിന്റെ തുക ആയ 1500 രൂപ അടച്ചു ബുക്ക് ചെയ്തു .
സമയത്ത് തന്നെ എവെന്റ്നു എത്തി . ഒരു സര്‍ക്കാര്‍ ചടങ്ങ് പോലെ തുടങ്ങിയ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ എത്തിയ മുഖ്യ അതിഥി വൈകിയത് മൂലം ഒരു മണികൂര്‍ താമസിച്ചു ആണ് തുടങ്ങിയത് .
ഗൂഗിള്‍ certified മാസ്റ്റര്‍ ട്രൈനെര്‍ എന്ന പേരില്‍ ഒരു വ്യക്തി ക്ലാസ്സ് എടുത്തു തുടങ്ങി . അദ്ദേഹം സ്ലൈഡ് കള്‍ വായിക്കുന്നത്തെ ഉള്ളു എന്നും ഈ വിഷയത്തില്‍ അറിവില്ലാത്ത വ്യക്തി ആണ് എന്നും ആദ്യ അഞ്ചു മിനിറ്റ് കൊണ്ട് തന്നെ വ്യക്തം ആയിരുന്നു . ഹാളില്‍ 90 പേര്‍ ആണ് പങ്കെടുക്കാന്‍ എത്തിയവര്‍ . 1,35,000 രൂപ വാങ്ങി ഫിക്കി നടത്തുന്ന പരിപാടി . ആദ്യ ഇടവേള സമയത്ത് ക്ലാസ്സ് എടുത്ത ആളോട് സംസാരിച്ചപ്പോള്‍ തന്നെ അദേഹം ഗൂഗിള്‍ ഉം ആയി ഒരു ബന്ധവും ഇല്ല എന്നും ഗൂഗിള്‍ certified അല്ല എന്നും വ്യക്തം ആയി .
തികഞ്ഞ സാങ്കേതിക വിഷയങ്ങള്‍ നിറഞ്ഞ സ്ലൈഡ് കള്‍ ഒരു communication ട്രൈനെര്‍ മാത്രം ആയ ഒരു വ്യക്തി വായിച്ചു തീര്‍ക്കുന്നത് കേട്ട് ഉച്ച വരെ ഇരുന്നു . ഞാന്‍ അടക്കം ഉള്ള മൂന്ന് പേരെ ഒഴിച്ചു നിര്‍ത്തിയാല്‍ കേരളത്തിന്റെ പല ഭാഗത്ത് നിന്നും തിരക്കുള്ള ബിസിനസ് വ്യക്തികള്‍ അവരുടെ തൊഴില്‍ വിജയത്തിന് ഡിജിറ്റല്‍ marketting എങ്ങനെ ഉപയോഗിക്കാം എന്ന് പഠിക്കാന്‍ വേണ്ടി എത്തിയതാണ് .
ഞാന്‍ ഒരു മെഡിക്കല്‍ സയന്‍സ് പ്രബന്ധം അവതരിപ്പിച്ചാല്‍ എങ്ങനെ ഉണ്ടാവും ആ അവസ്ഥ ആയിരുന്നു ക്ലാസ്സില്‍ ഉണ്ടായിരുന്നത് . ഉച്ച കഴിഞ്ഞപ്പോള്‍ ആളുകള്‍ പ്രതിഷേധിക്കാന്‍ തുടങ്ങി . ഡിജിറ്റല്‍ മീഡിയ ആയുധങ്ങള്‍ ളെ കുറിച്ച് അറിവില്ലാത്ത വ്യക്തികള്‍ ആണ് വന്നത് എന്നത് കൊണ്ട് തന്നെ അവര്‍ക്ക് ആ മാധ്യമം വഴി പ്രതികരിക്കാന്‍ അറിയില്ലായിരുന്നു .
Federation of Indian Chamber of Commerce and Industries (FICCI) എന്ന പ്രസ്ഥാനത്തെ ഇകഴ്ത്തി കാട്ടേണ്ട എന്ന് കരുതി അപ്പോള്‍ ഒരു പോസ്റ്റ് ഇടേണ്ട എന്ന് കരുതി . ഒരു പക്ഷെ അവര്‍ ഉം തെറ്റിദ്ധരിപ്പിക്ക പ്പെട്ടത് ആണ്ങ്ങിലോ എന്ന് കരുതി event തീര്‍ന്ന ശേഷം അതിന്റെ അധികാരികളെ സമീപിച്ചു കാര്യങ്ങള്‍ സംസാരിച്ചു . പക്ഷെ അവര്‍ക്ക് ചര്‍ച്ചയ്ക്കു താല്പര്യം ഇല്ല എന്ന് മനസിലായി .
തുടര്‍ന്ന് ഈ വിഷയം കാണിച്ചു നടത്തിയ മെയില്‍ കള്‍ക്കും ഫോണ്‍ കാള്‍ കള്‍ക്കും ഒരു പ്രതികരണവും ഇല്ലയിരുന്നു . വിഷയം പോകട്ടെ എന്ന് കരുതി , പക്ഷെ അന്നത്തെ കുറച്ചു ഫോട്ടോകള്‍ ഫേസ് ബുക്കില്‍ ഇട്ടതു കാരണം എവിടെ വെച്ചാണ് സംഭവം , ഇനി എപ്പോള്‍ ഉണ്ട് തുടങ്ങി കുറെ ചോദ്യങ്ങള്‍ വന്നു തുടങ്ങി . ഈ മാസം 25 നു കോഴി ക്കോട് വെച്ച് പിന്നെയും ഇതേ എവെന്റ്റ് ഉണ്ട് എന്ന് അറിഞ്ഞത് കൊണ്ടാണ് ഈ പോസ്റ്റ് ഇടുന്നത് .
ഇതേ പ്രോഗ്രാം സൌജന്യം ആയി ഇന്റര്‍നെറ്റ് വഴി പഠിക്കാന്‍ താല്പര്യം ഉണ്ട് എങ്കില്‍ ഗൂഗിള്‍ ഇന്റെ ഈ ലിങ്ക് വഴി അത് പഠിക്കാം കേട്ടോ .
https://learndigital.withgoogle.com/digitalunlocked/certification
Kerala Merchants Chamber of Commerce , Federation of Indian Chamber of Commerce and Industries (FICCI) എന്നീ പ്രസ്ഥാന ങ്ങള്‍ക്ക് എതിരെ ഉള്ള പ്രചരണം അല്ല ഈ കുറിപ്പ് . ഗൂഗിള്‍ – ഫിക്കി കൂട്ട് കെട്ടില്‍ നടക്കുന്ന ഈ പ്രോഗ്രാം അതിന്റെ ഉദേശ ലക്ഷ്യം നിറവേറ്റുന്നില്ല എന്ന ഓര്‍മപെടുത്തല്‍ മാത്രം ആണ് .
ഇതേ മേഖലയില്‍ പരിശീലകന്‍ ആയി തൊഴില്‍ എടുത്തു ജീവിക്കുന്നത് കൊണ്ട് ഔദ്യോഗിക കണ്ണുകടി ആണ് എന്ന് പറയാന്‍ സാധ്യത ഉണ്ട് എന്നും അറിയാം . എങ്കിലും ഇന്നും ഈ പരിപാടിയുടെ അടുത്ത എവെന്റ്റ് നടക്കുമ്പോള്‍ പറയണേ എന്ന് പറഞ്ഞു വിളിക്കുന്നവരോട് നുണ പറയാന്‍ തോന്നാത്തത് കൊണ്ട് ഇതിവിടെ കുറിക്കുന്നു