ഫോട്ടോഗ്രാഫി താല്പര്യം തുടങ്ങിയ സമയം മുതൽ ആക്ഷൻ കാമറ എന്ന . വിഭാഗത്തെ സൂഷ്‌മം ആയി നിരീക്ഷിക്കാറുണ്ട് , വര്ഷങ്ങള്ക്കു മുൻപ് വിദേശ സഞ്ചാരികളുടെ കൈയിൽ മാത്രം കണ്ടിരുന്ന ഒന്നായിരുന്നു ആക്ഷൻ കാമറ എന്ന വിഭാഗം. ഗോ പ്രൊ എന്ന company തന്നെ ആയിരുന്നു അന്ന് മുതൽ ഇന്ന് വരെ വിപണിയിലെ ആദ്യ ചോയ്സ് . എന്നാൽ എല്ലവരുടെയും ബജറ്റ് ഇന് യോജിക്കുന്ന വില അല്ല ഗോ പ്രൊ യുടെ ആക്ഷൻ ക്യാമറയ്ക്കു ഉള്ളത് . അത് കൊണ്ട് തന്നെ ഇതിന്റെ വില കുറഞ്ഞ അനുകരണങ്ങൾ പലതും വന്നിരുന്നു .
എന്നാൽ കുറഞ്ഞ വിലയും ഗുണ നിലവാരവും ഒരുമിച്ചു ചേരുന്ന ഒന്നായി തൊന്നിയതു SJ 4000 എന്ന കാമറ ആണ് , അതിന്റെ ഒരു ചെറിയ റിവ്യൂ ആണ് ഈ പോസ്റ്റ് വഴി നടത്തുന്നത് .
തൊഴില്‍ കൊണ്ട് ഒരു ഫുള്‍ ടൈം ബ്ലോഗ്ഗര്‍ , യാത്രികന്‍ എന്നിവ ഒന്നും അല്ലാത്ത എനിക്ക് ഒരു വലിയ നിക്ഷേപം നടത്താന്‍ പറ്റിയ ഒരു ഉപകരണം അല്ലായിരുന്നു ആക്ഷൻ കാമറ . ഫുള്‍ HD , 4K എന്നീ വെത്യാസങ്ങള്‍ തിരിച്ചറിയാന്‍ മാത്രം കണ്ണുകള്‍ക്ക് പരിശീലനവും കിട്ടിയിട്ടില്ല , അത് കൊണ്ട് നിലവില്‍ ഈ ഉപകരണം തരുന്ന നിലവാരത്തില്‍ ഓക്കെ ആണ് .
ആമസോണ്‍ ഇന്ത്യ യില്‍ നിന്നും ആണ് വാങ്ങിയത് . മൂന്നാം ദിവസം വീട്ടില്‍ എത്തി . purchase ലിങ്ക് താഴെ
ഉപകരണം അതിന്റെ പാക്കേജ് ഇല്‍ :
എനിക്ക് ഇഷ്ടപെട്ട കാര്യങ്ങളില്‍ ഒന്ന് ഈ ക്യാമറക്ക് വേണ്ട മിക്ക mount device കളും ഇതിന്റെ ഭാഗം ആയി വരുന്നുണ്ട് എന്നത് ആണ് . സൈക്കിള്‍ mount ഹെല്‍മെറ്റ് mount , വാട്ടര്‍ പ്രൂഫ് കവര്‍ അടക്കം എല്ലാം ഇതിന്റെ ഭാഗം ആണ് , ഒരു കാര്‍ ഡാഷ് കാം mount ആണ് മിസ്സ് ചെയ്ത ഒന്ന് . ചിത്രം താഴെ കൊടുക്കുന്നു
കവറില്‍ നിന്നും പുറത്ത് എടുത്താല്‍ ക്യാമറ വളരെ ചെറുതും ഭാരം കുറഞ്ഞതും ആണ് . എങ്കിലും താഴെ വീഴാന്‍ സാധ്യത ഉള്ളത് കൊണ്ട് ഏതെങ്കിലും ഒരു കവര്‍ ഉപയോഗിക്കനത് ആണ് നല്ലത് , വാട്ടര്‍ പ്രൂഫ് കവര്‍ നല്ലത് ആണെങ്കിലും ശബ്ദ ലേഖനത്തിന് തടസം ആണ് .
വൈ ഫൈ ഉള്ളത് കൊണ്ട് ഫയല്‍ ട്രാന്‍സ്ഫര്‍ , റിമോട്ട് കണ്ട്രോള്‍ അടക്കം ഉള്ള കാര്യങ്ങള്‍ വൈ ഫൈ വഴി ചെയ്യാന്‍ കഴിയും , മൊബൈല്‍ ആപ് വഴി വീഡിയോ recording അടക്കം ഉള്ള കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും എന്നത് വളരെ സൗകര്യം ഉള്ള ഫീച്ചര്‍ ആണ് .
എല്ലാ action ക്യാമറയും പോലെ wide ആംഗിള്‍ ലെന്‍സ് ആയതു കൊണ്ട് വളരെ tight ആയ സ്ഥലത്ത് നിന്നും ദൃശ്യങ്ങള്‍ പൂര്‍ണമായും പകര്‍ത്താം , സ്റ്റില്‍ ക്യാമറ , വീഡിയോ നിലവാരം വെളിച്ചം ഉള്ള സാഹചര്യങ്ങളില്‍ മികച്ചത് ആണ് , രാത്രി ദൃശ്യങ്ങളില്‍ അത്ര മികവു ഇത് നല്‍കുന്നില്ല , ബാറ്ററി കുറച്ചു സമയം കൂടെ ഉണ്ടെങ്കില്‍ നല്ലത് എന്ന് തോന്നാന്‍ സാധ്യത ഉണ്ട് , പ്രൊഫഷണല്‍ ഉപയോഗത്തിന് ആണ് എങ്കില്‍ ഒരു spare ബാറ്ററി കരുതുന്നത് നല്ലത് .
കുറചു സാമ്പിള്‍ സ്റ്റില്‍ , വീഡിയോ രംഗങ്ങള്‍ ഇവിടെ ഇടുന്നു , കൂടുതല്‍ ഉപയോഗത്തിന് ശേഷം ഇതേ പോസ്റ്റില്‍ അഭിപ്രായം അപ്ഡേറ്റ് ചെയ്യാം . നിങ്ങളുടെ കമന്റ് കളും രേഖപെടുത്തുക .
Video Shot on Sj4000 Wifi Action Cam at Thushaaram Holiday Home , Kuttikkanam
check a video from Pullupara Checkpost Near Kuttikkaanam
വാട്ടര്‍ പ്രൂഫ് കവര്‍ കൃത്യം ആയി ജോലി ചെയ്യുന്നുണ്ടോ എന്ന് ഒന്ന് പരീക്ഷിച്ചു നോക്കിയതാണ് , കണ്ടു നോക്കു
ഇത് ഒരു അടിസ്ഥാന റിവ്യൂ മാത്രം ആണ് , കൊടുത്ത തുകയ്ക്ക് മൂല്യം ഉള്ള ഉല്പന്നം എന്ന് തോന്നുന്നു . കൂടുതല്‍ അനുഭവങ്ങള്‍ പങ്കു വെയ്ക്കാം താമസിയാതെ തന്നെ . ലൈക് ചെയ്തും ഷെയര്‍ ചെയ്തും പ്രോത്സാഹിപ്പിക്കുമല്ലോ