home page

my blog posts

IPv6 – Explained in Malayalam

എറണാകുളത്തു  ഒരു  റോഡിന്‍റെ  പേര്  ബ്രോഡ്‌  വേ  എന്നാണ് . അതായത് വീതിയുള്ള  വഴി  എന്നര്‍ഥം .  എത്ര വീതി  ഉണ്ട്  എന്ന്  അത് വഴി  നടന്നിട്ടുള്ളവര്‍ക്ക്  അറിയാം  അല്ലെ  ?

അതായതു  ഒരു  നൂറ്റാണ്ട്  മുന്‍പ്  വിശാലമായ  പാത  ആയി  ജനത്തിന്  തോന്നിയ  വഴിയിലൂടെ  നമുക്ക്  ഇപ്പോള്‍  നടന്നു  പോലും  പോകാന്‍  സാധിക്കുന്നില്ല .

ബ്രോഡ് വേ യുടെ കാര്യം  പറയാന്‍  വേണ്ടി  അല്ല  പോസ്റ്റ്‌  . ഐ പി  വെര്‍ഷന്‍  നാലില്‍  നിന്നും  ആറിലേയ്ക്ക്‌  ഉള്ള  മാറ്റത്തെ കുറിച്ച്  ഒരു  ലേഖനം  ആവാം  എന്ന്  കരുതിയതാണ് . നിലവില്‍  ഐ പി  വെര്‍ഷന്‍  നാലിനെ  കുറിച്ച്  ധാരണ  ഉള്ളവര്‍ക്ക്  മാത്രം  പ്രസക്തം  ആവുന്ന  ഒരു  പോസ്റ്റ്‌  ആണ് . സാങ്കേതിക  വിഷയം  ആയതു  കൊണ്ട്  അല്‍പ്പം  ദീര്‍ഘം  ആണ്  പോസ്റ്റ്‌ .

ഈ ഐ പി അഡ്രസ്‌ വെര്‍ഷന്‍ 4 എന്ന സംഭവം കണ്ടു പിടിച്ചത് വിന്റ് സെര്‍ഫ് , ബോബ് കാഹന്‍ എന്ന രണ്ടു ആള്‍ക്കാര്‍ ചേര്‍ന്ന് ആണ് . 1981 ഇല്‍ ഇതിന്റെ ആദ്യ രൂപ രേഖ പുറത്തിറങ്ങി , 1982 ഇല്‍ ആദ്യമായി ഒരു operating സിസ്റ്റം ത്തിന്റെ ഭാഗം ആയി .

അന്ന്  ഈ  സിസ്റ്റം  ഡിസൈന്‍  ചെയ്യുമ്പോള്‍  ഒരു  ഹോസ്റ്റ്  കമ്പ്യൂട്ടര്‍ നെ  പ്രതിനിധാനം  ചെയ്യാന്‍  ഉള്ള  സംഖ്യയെ   ഐ പി  അഡ്രസ്‌  എന്ന്  പറയും . ലോകത്ത്  മൊത്തം  എത്ര  ഐ പി  അഡ്രസ്‌  വേണം  എന്നതിനെ  കുറിച്ച്  നടന്ന  ചര്‍ച്ചയില്‍  32 ബിറ്റ്  ഉള്ള  ഒരു  ഐ പി  സംവിധാനം  ആകാം  എന്നാണ്  തീരുമാനിക്കപെട്ടത്‌  . അതായതു  ലോകത്ത് മൊത്തം നല്‍കാന്‍ കഴിയുന്ന ഐ പി v4 അട്രെസ്സ്കള്‍ 4,294,967,296 ആണ് .    ( two to the power of 32 )

ഒരു  കടലാസ്സില്‍  എഴുതി  വെയ്ക്കാന്‍  മാത്രം  ഉള്ള  കമ്പ്യൂട്ടര്‍ കള്‍  മാത്രം ലോകത്ത്  ഉള്ള  1981   ഇല്‍   4,294,967,296  എന്നത്  അത്ര  ചെറിയ  സംഖ്യ ഒന്നും  ആയിരുന്നില്ല  . 1981 ആഗസ്റ്റ്‌  മാസത്തില്‍  ലോകത്ത്   213 കമ്പ്യൂട്ടര്‍ കള്‍  ആണ്  ഈ  ലോക  വലയില്‍  ഉണ്ടായിരുന്നത്  .   എന്നാല്‍  പത്തു വര്‍ഷങ്ങള്‍  കഴിഞ്ഞപ്പോള്‍     1992   ഇല്‍  ആ  സംഖ്യ   727,000  ആയി  വളര്‍ന്നു .

താത്കാലിക  ഐ പി  ഉപയോഗിക്കുന്ന    ( DHCP ) ഡയല്‍  അപ്പ്‌  connection  നു കള്‍ക്ക് പകരം  വന്ന  ബ്രോഡ്‌ ബാന്‍ഡ്  സംവിധാനങ്ങള്‍ , മൊബൈല്‍  ഉപകരങ്ങളുടെ  കടന്നു  വരവ്  എന്നിവ  എല്ലാം  വന്‍ തോതില്‍  ഐ പി ഉപഭോഗം  വര്‍ധിപ്പിച്ചു

സംഗതി  കൈ വിട്ടു  പോവുകയാണ്  എന്ന്  തോന്നിയപ്പോള്‍  Routing and Addressing Group  എന്ന  പേരില്‍  ഒരു  ഗ്രൂപ്പ്‌   ഉണ്ടാക്കി  കൊണ്ട്  IETF ഈ  രംഗത്ത് ഇടപെട്ടു . NAT , CIDR തുടങ്ങിയ  ചില  താല്‍ക്കാലിക  ആശ്വാസങ്ങള്‍  കൊണ്ട് വരുകയും 1998 ഇല്‍  ഐ പി വെര്‍ഷന്‍  6  എന്ന  പേരില്‍ ഒരു പുതിയ 128 ബിറ്റ് ഐ പി  സംവിധാനം  കൊണ്ട് വരികയും  ചെയ്തു .

IP V6 ന്റെ  പുറകില്‍ ഉള്ള  പ്രമുഖ വ്യക്തികള്‍ ബോബ് ഹിന്ടെനും സ്റീഫന്‍ ദീരിംഗ് ഉം  ആണ് .

128 ബിറ്റ് ആണ് ip v6 address ഉപയോഗിക്കുനത് . അതായതു തിയറി പ്രകാരം ഉണ്ടാക്കാന്‍ സാധിക്കുന്ന അട്രെസ്സ്കള്‍ 340,282,366,920,938,463,463,374,607,431,768,211,456 ആണ് . പ്രായോഗിക തലത്തില്‍ ഇത്രയും ഇല്ല കേട്ടോ

ഒരു ചെറിയ താരതമ്യം ആവാം രണ്ടും തമ്മില്‍ , അല്ലെ  , താഴെ  കാണുന്ന  ചിത്രം കാണുക  .

ഈ പറഞ്ഞ നമ്പര്‍ കള്‍ ഒക്കെ ആരാണ് തീരുമാനിക്കുനത് ?

, ഐ പി അഡ്രസ്‌ എന്ന സംഭവത്തിന്റെ നമ്പര്‍ allocation ഒക്കെ  അയന ആണ്  തീരുമാനിക്കുന്നത്‌ .  അയന  എന്നാല്‍  Internet Assigned Number Authority എന്നര്‍ഥം .

IPv6 ഒരു ഹെക്സാ ഡെസിമല്‍ സംഖ്യാ ആയി ആണ് എഴുതുന്നത് , കോളന്‍ ഉപയോഗിച്ച് എട്ടു ഭാഗങ്ങള്‍ ആയി തിരിക്കുന്നു .

ഓരോ ബ്ലോക്ക്നെയും ഒരു HEXTET എന്ന് വിളിക്കാം . അങ്ങനെ എട്ടു hextet

( നാല് ബിറ്റ് ഒരു nibble , നാല് nibble ഒരു quad nibble അഥവാ hextet )

IP v6 എന്ന് ഒക്കെ കണ്ടു പേടിക്കേണ്ട കേട്ടോ , ഈ എട്ടു ഭാഗങ്ങള്‍ ഒക്കെ എന്തിനെ പ്രതിനിധാനം ചെയ്യുന്നു എന്ന് ഈ പടത്തില്‍ കാണാം.

 

ഈ വക്കീലന്മാരു ഭരണ ഘടന വകുപ്പ് ഒക്കെ പറഞ്ഞു നമ്മളെ പേടിപ്പിക്കില്ലേ , അത് പോലെ ഇന്റര്‍നെറ്റ്‌ ഇല്‍ നമ്മള്‍ കേള്‍ക്കുന്ന വാക്ക് ആണ് RFC അഥവാ Request For Comment .
നിങ്ങള്ക് ഈ ഇന്റര്‍നെറ്റ്‌ ലോകത്തേയ്ക്ക് വല്ല പുതിയ ആശയങ്ങളും സംഭാവന ചെയ്യാന്‍ ഉണ്ടെങ്കില്‍ അത് IETF ( internet Engineering Task Force ) എന്ന സംഘടനയ്ക്ക് ഒരു സബ് മിസ്സണ്‍ നല്‍കുക , അവര്‍ തീരുമാനിക്കും അത് ഒരു RFC ആക്കണോ എന്ന് . പിന്നെ ഈ സംഭവം എല്ലാവര്ക്കും ഇഷ്ടപെട്ടാല്‍ അത് ഒരു സ്റ്റാന്‍ഡേര്‍ഡ് ആവുകയും ചെയ്യും . IPV6 ഇന്റെ ആദ്യ RFC 1995 ഇല്‍ ഇറങ്ങിയ RFC 1809 ആണ്.

അതിനിടയ്ക്ക്  ഒരു  ചെറിയ  തര്‍ക്കം  പലരും  ഉന്നയിക്കാറുണ്ട് , ഈ  ഐ പി വെര്‍ഷന്‍  4 , 6 എന്നിവ  അല്ലാതെ  ബാക്കി  നമ്പര്‍  ഒക്കെ  എവിടെ  പോയി  എന്ന് ?  അതായതു  ഒന്ന്, രണ്ടു  , മൂന്നു  , പിന്നെ  അഞ്ചു  എന്നി  നമ്പര്‍  എവിടെ  എന്ന്  .

അതിനു  മറുപടി പറഞ്ഞിട്ട്  ആവാം  ബാക്കി .

TCP /IP   കാലത്തിനു  മുന്‍പ് NCP എന്ന  പ്രോടോകോള്‍  ആണ്  നമ്മള്‍  ഉപയോഗിച്ചിരുന്നത് . അതിനു ശേഷം  ഇന്റര്‍നെറ്റ്‌ പ്രോടോകോള്‍  എന്ന  സംഭവം  വന്നപ്പോള്‍  1977 മുതല്‍   1979 വരെ  ഉള്ള  കാലത്ത്  വികസിപ്പിച്ച  പരീഷണ  നെറ്റ്‌വര്‍ക്ക്  കള്‍  ആയിരുന്നു  ഐ പി  വെര്‍ഷന്‍  ഒന്ന്  മുതല്‍  മൂന്നു  വരെ .       1981 ഇല്‍  RFC 791  വഴി  നിലവില്‍  വന്ന  ആദ്യ  stable  പതിപ്പ്  ആണ്  ഐ പി വെര്‍ഷന്‍  നാല് .

അപ്പോള്‍  അടുത്ത  പ്രശ്നം  ഐ പി  വെര്‍ഷന്‍  5  എവിടെ  എന്നതാണ് . എഴുപതുകളില്‍  തന്നെ  വികസിപ്പിച്ച ഇന്റര്‍നെറ്റ്‌  സ്ട്രീം  പ്രോടോകോള്‍  എന്ന  വളരെ  ആധുനികം  ആയ  ഒരു  ആശയം  ഉണ്ടായിരുന്നു . ഇതിന്റെ  തന്നെ അടുത്ത പതിപ്പ്  തൊണ്ണൂറുകളില്‍  ST 2 എന്ന  പേരില്‍  പുറത്തിറങ്ങി .  ഫ്രീ  ആയി  ഇരിക്കുക  ആണ്  എങ്കില്‍    RFC1819 ഒന്ന്  നോക്കാം കേട്ടോ .

ഈ  സംഭവം  ആണ്  ഐ പി വെര്‍ഷന്‍  അഞ്ചു  എന്ന്  അറിയപ്പെട്ടത്.  ഇത്  ഒരു  സ്റ്റാന്‍ഡേര്‍ഡ്  ആയി  മാറിയില്ല  , അത് കൊണ്ട്  തന്നെ  നമ്മള്‍  അറിയാതെ പോയി. സ്വാഭാവികം  ആയി  അടുത്ത  പതിപ്പ്  ഐ പി വെര്‍ഷന്‍  6 എന്ന്  അറിയപ്പെട്ടു . ക്രമത്തില്‍  ഉള്ള  നമ്പര്‍  ഇല്ലാത്തതിന്  വിഷമിക്കുന്നവര്‍ക്ക്  ഒരു  കാര്യം  കൂടെ  അറിയുന്നത്  നന്നായിരുക്കും  , ഇനി  അടുത്ത  വെര്‍ഷന്‍ വരും എങ്കില്‍  അത്  ഐ പി  വെര്‍ഷന്‍  പത്തു  ആയിരിക്കും  കേട്ടോ.    എന്ത്  കൊണ്ട്  എന്ന് ആണെങ്ങില്‍  താഴെ കൊടുക്കുന്ന  chart  നോക്കു  .

ഇന്ന്  ഇത്രയും  കൊണ്ട്  നിര്‍ത്താം  കേട്ടോ  , അടുത്ത  ദിവസം  ഇതിന്റെ  ബാക്കി  തുടരാം . നിങ്ങളുടെ  അഭിപ്രായം  അറിയിക്കുക , ഈ  പോസ്റ്റ്‌  ഷെയര്‍  ചെയ്തു  കൂടുതല്‍  പേരില്‍  ഇതിന്റെ  പ്രയോജനം  എത്തിക്കുക 


Share:

1 comment

  • Avatar
    Reply

    fayis

    March 5, 2017 at 9:37 am

    thanks for valuable information

Let's keep in touch