home page

my blog posts

Thushaaram Holiday Home @ Kuttikkanam


 

ഈ ലേഖനം ആദ്യം പബ്ലിഷ് ചെയ്തതു 2017 ഇൽ തുഷാരം ഒരു ഹോളിഡേ ഹോം ആയി തുറന്നു കൊടുത്ത സമയത്തു ആണ് , 2021 മാർച്ചിൽ കുറച്ചു ചിത്രങ്ങൾ ചേർത്ത് അപ്ഡേറ്റ് ചെയ്ത ലേഖനം ആണ് നിങ്ങൾ വായിക്കുന്നത് . ഈ കാലത്തിന് ഉള്ളിൽ നൂറു കണക്കിന് അതിഥികൾ തുഷാരത്തിൽ എത്തി .
എല്ലാവർക്കും നന്ദി .

……………………………………………………………………………………………………………………………………………………………………………………………………

കുട്ടിക്കാനത്  തുഷാരം  എന്ന  പേരില്‍  ഒരു  വീട്  വിനോദ യാത്രക്കാര്‍ക്കും  സഞ്ചാരികള്‍ക്കും  ആയി  തുറന്നു  കൊടുത്തിട്ട്  കുറച്ചു  മാസങ്ങള്‍  ആയി . അതിനെ  കുറിച്ച്  പല  ചോദ്യങ്ങളും  വ്യക്തിപരമായ  കൂടിക്കാഴ്ചകളില്‍  പലരും  ചോദിക്കാറുണ്ട്  . അത് കൊണ്ട്  തന്നെ അതിനെ  കുറിച്ച്  ഒരു  പോസ്റ്റ്‌  ആവാം  എന്ന് കരുതി .  2016 ഇല്‍  ആണ്  ഒരു   സെല്‍ഫ്  സര്‍വീസ് വില്ല  എന്ന  തലത്തില്‍  ഇത്  തുറന്നു കൊടുക്കുകയും  ഇതിനു  വേണ്ടി  ഒരു  വെബ്‌  സൈറ്റ്  ഉണ്ടാക്കുകയും  ചെയ്തത് . എങ്കിലും  ഈ  വീടിനു  ഇരുപതു വര്‍ഷത്തോളം  പഴക്കം  ഉണ്ട് .  പീരുമേട്  എന്ന സ്ഥലത്ത്  ഞാന്‍  ആദ്യം  എത്തുന്നത്‌  കോളേജ്  പഠനത്തിന്റെ  ഭാഗം  ആയാണ്  . അത്  1994 കാല ഘട്ടത്തില്‍  ആണ് . പിന്നീടു  അച്ഛന്റെ  ജോലി സംബന്ധം  ആയും  ഇവിടെ  തുടര്‍ന്നു .  ആ സമയത്ത്  ആണ്  കുട്ടിക്കാനത്    മെയിന്‍ റോഡുകളില്‍  നിന്നും  ഒക്കെ  ദൂരത്തു  ഒരു  അരുവിയുടെ  കരയില്‍  എതിര്‍ വശം  തേയില  തോട്ടങ്ങള്‍  ഉള്ള  ഈ  സ്ഥലം  വാങ്ങിയത്  . അതില്‍  തന്നെ  കല്ല്‌  കൊണ്ട്  ഹൈ റേഞ്ച് ഇന്  ഇണങ്ങുന്ന  ഒരു  ചെറിയ  വീടും  പണിതു.

രണ്ടു  ബെഡ് റൂം , ഒരു  ചെറിയ  അടുക്കള  , സ്വീകരണ മുറി  , ചെറിയ  ഒരു  ഊണ് മുറി  , ഒരു  ടോ യ്ലെറ്റ്    എന്നിവ  അടങ്ങിയ  ഒന്ന്.

1997 കാല ഘട്ടത്തില്‍ വീടിന്റെ അടുത്ത് വരെ വാഹനം എത്തില്ലായിരുന്നു.  ഒരു  ചെറിയ  വഴി  ഉണ്ടായിരുന്നു  എങ്കിലും  ഫോര്‍ വീല്‍  ഡ്രൈവ് ജീപ്പുകള്‍  മാത്രമേ  ആ വഴി  സഞ്ചരിക്കാന്‍  ഉണ്ടായിരുന്നുള്ളു .

വീട് വെച്ച സമയത്ത് ഫിലിം ക്യാമറ കൈയ്യില്‍ ഉണ്ടെങ്ങിലും ഒരിക്കല്‍ പോലും അതിന്റെ പടം പകര്‍ത്തിയിട്ടില്ല , , അന്നത്തെ കാലത്ത് ഓരോ ക്ലിക്ക് ഉം ചിലവു ഉള്ളത്ആയതു കൊണ്ട് തന്നെ എന്തെങ്ങിലും ചടങ്ങുകള്‍ക്ക് മാത്രമേ ഒരു ഫിലിം വാങ്ങുന്ന പതിവ് ഉള്ളായിരുന്നു . ഈ വീടിന്റെ ചിത്രം ആദ്യം ആയി ഒരു ചിത്രം പകര്‍ത്തിയത് 2003 ഇല്‍ ആയിരുന്നു , ഇവിടെ പോസ്റ്റ്‌ ചെയ്യാം .

ഒരു  അവധിക്കാല  വസതി  എന്ന  രീതിയില്‍  ആണ്  ഈ  വീട്  നിര്‍മ്മിച്ചത്‌  , എന്നാല്‍  നാട്ടിലേയ്ക്ക്  മടങ്ങിയ  ശേഷം  വര്‍ഷത്തില്‍  ഒരിക്കല്‍  പോലും  ഇവിടെ  വന്നു  താമസിക്കാന്‍  പറ്റുന്നില്ല  എന്ന്  വളരെ  വേഗം  തിരിച്ചറിഞ്ഞു . യാത്രയുടെ  ബുദ്ധിമുട്ടും  ഒരു കാരണം  ആയിരുന്നു.  എന്നാല്‍  അതിനിടയില്‍  ഈ  വീടിനു  ഒരു  കിലോ മീറ്റര്‍  മാത്രം  അകലെ  മാര്‍  ബെസലിഔസ്  കോളേജ്  എന്ന  ഒരു  എഞ്ചിനീയറിംഗ്  കോളേജ്  വരികയും  കോളേജ്  മുന്‍ കൈ എടുത്ത്  അവിടെ  വരെ  ഉള്ള  റോഡു  നിര്‍മാണം  പൂര്‍ത്തിയാക്കുകയും  ചെയ്തതോടെ  വീടിനു  തൊട്ടടുത്ത്‌  വരെ  കാര്‍  എത്തും  എന്ന  അവസ്ഥ  ആയി .

വര്‍ഷത്തില്‍  ഒരിക്കല്‍  മാത്രം വന്നു  താമസിക്കാന്‍  വേണ്ടി  വര്ഷം  മുഴുവന്‍  വീട്  വെറുതെ  ഇടെണ്ടാതില്ല  എന്ന തു  കൊണ്ട്  എഞ്ചിനീയറിംഗ്  കോളേജ്  കുട്ടികള്‍ക്ക്  വീട്  വാടകയ്ക്ക്  കൊടുത്തു . തുടര്‍ന്ന്  കുറെ  വര്‍ഷങ്ങള്‍  ഒരു ബാച്ച്  കഴിയുമ്പോള്‍  അടുത്ത ബാച്ച്  എന്ന  മട്ടില്‍  ഉള്ള  കോളേജ്  വിദ്യാര്‍ഥികള്‍  ഇത്  വാടകയ്ക്ക്  എടുത്തു .  അത് കൊണ്ട്  തന്നെ  ഈ  വര്‍ഷങ്ങളില്‍  ഒന്നും  അവിടെ  വന്നു  താമസിക്കാന്‍  കഴിഞ്ഞില്ല .

പിന്നീടു  2014 സമയത്ത്  വാടകയ്ക്ക്  കൊടുക്കല്‍  വേണ്ട  എന്ന്  വെച്ച്  വീട്  പൂര്‍ണമായും  പുതുക്കി പണിതു  ആദ്യം  സ്വപ്നം  കണ്ട പോലെ  ഒരു  വേനല്‍ കാല  വസതി  ആക്കാം  എന്ന്  കരുതി . എന്നാല്‍  ജോലി തിരക്കുകള്‍  മൂലം  ഒരു  വര്‍ഷത്തോളം  അത്  നടന്നില്ല  . ആ  സമയം  കൊണ്ട്  വഴി  അടക്കം  പുല്ലു  പിടിച്ചു  വീട്  വരെ  എത്തുക  ബുദ്ധിമുട്ടായി  , താഴത്തെ  തട്ടുകളില്‍  ഉള്ള  കാപ്പി  കൃഷിയെ  വളര്‍ന്നു  വന്ന  വന്‍  ചെടികള്‍  വിഴുങ്ങി , ഒരു വലിയ  കാട്  ആയി  മാറി .

രണ്ടാമത്  പണി തുടങ്ങുന്ന സമയത്ത് താഴെ ഉള്ള തിട്ടകളുടെ അവസ്ഥ ഇതായിരുന്നു , പൂര്‍ണമായും കാട് , കാണാന്‍ ഭംഗി ഉണ്ടെങ്ങിലും താമസിക്കാന്‍ വരുന്നവര്‍ക്ക് പാമ്പിനെയും മറ്റു ജീവികളെയും ഒക്കെയും ആയി സഹവാസ തല്പര കക്ഷികള്‍ അല്ലാത്തത് കൊണ്ട് അതൊക്കെ വേണ്ട എന്ന് വെച്ച് വലിയ മരങ്ങള്‍  മാത്രം  നില നിര്‍ത്തി  അടിക്കാട്  വെട്ടി  തെളിച്ചു .

അന്നും  ആ  പ്രോപെര്ടി യുടെ  മുഖ്യ  ആകര്‍ഷണം  ആ  സ്ഥലത്തിന്റെ  പ്രകൃതി രമണീയത  തന്നെ  ആയിരുന്നു . വസ്തുവിന്റെ  അതിരിലൂടെ  ഒഴുകുന്ന  അരുവി  ആയിരുന്നു  എനിക്ക്  എപ്പോഴും  അവിടെ  പോകാന്‍  ഉള്ള  ആകര്‍ഷണം .

കുട്ടിക്കാനം  എന്ന  സ്ഥലം  ഈ  വര്‍ഷങ്ങള്‍  കൊണ്ട്  വിനോദ സഞ്ചാരികളുടെ  ഒരു  മുഖ്യ  ആകര്‍ഷണം  ആയി  മാറിയിട്ടുണ്ടായിരുന്നു .  തേക്കടി , വാഗമണ്‍  , മൂന്നാര്‍  അടക്കം  ഉള്ള  എല്ലാ  വിനോദ സഞ്ചാര  കേന്ദ്രങ്ങളും  ആയുള്ള  അടുപ്പവും  പ്രാദേശികം  ആയി  കുട്ടിക്കാനതിനു  അടുത്ത്  തന്നെ  പാഞ്ചാലി മേട്  , പരുതും പാറ  മുറിഞ്ഞ പുഴ  വെള്ളച്ചാട്ടം  എല്ലാം  കൂടെ  കുട്ടിക്കാനതിന്റെ  ടൂറിസ്റ്റ്  സാധ്യതകള്‍  ഉയര്‍ത്തി .

അത്   തന്നെ  ആണ്  ഈ  വീടിനെ  ഒരു  ടൂറിസ്റ്റ് വില്ല  ആക്കി  മാറ്റുവാന്‍  ഉള്ള  പ്രേരണയും  .

 

അതിനു  പറ്റുന്ന തലത്തില്‍  എത്തിക്കാന്‍  തുഷാരത്തിനു  കുറച്ചു കടമ്പകള്‍  ഉണ്ടായിരുന്നു .  ആദ്യ  പ്രശ്നം  വീട്  ഇരിക്കുന്ന  തട്ട്  വരെ  വാഹനം  ഇറങ്ങില്ല  എന്നത്  ആയിരുന്നു . അത് കൂടാതെ  വാഹനം  ഇറങ്ങിയാലും  അത്  അടുത്ത  തട്ടില്‍  വീഴാത്ത രീതിയില്‍  റെയില്‍  നിര്‍മാണവും  വേണമായിരുന്നു .

 

ആദ്യ  പടിയായി  ചെടികള്‍  ഒക്കെ  വെട്ടി  മാറ്റി  വഴി  തെളിച്ചു  , അപ്പോള്‍  തന്നെ  വേണമെങ്ങില്‍  ഒരു  ഫോര്‍ വീല്‍  ഡ്രൈവ്  വാഹനം  ഇറക്കം  എന്ന  അവസ്ഥ  ആയി .

 

പിന്നെ  ട്രാക്ക്  ശരിയാക്കുകയും  വീടിനു  ചുറ്റുമുള്ള  സ്ഥലത്ത്  സംരക്ഷണ  വേലികള്‍  ഉണ്ടാക്കുകയും  ചെയ്തു  . വീടിന്റെ  നിരപ്പില്‍  വാഹനം  ഇറക്കി  എവിടെ  വേണമെങ്കിലും  പാര്‍ക്ക്‌  ചെയ്യാവുന്ന  അവസ്ഥ  ആയി .

ഇതിനു  ഒപ്പം  തന്നെ  വീടിന്റെ  പുനര്‍ നിര്‍മാണവും  തുടങ്ങി  വെച്ചു , കല്ല്‌  കൊണ്ടുള്ള  വീട്  ആയതു  കൊണ്ട്  വലിയ  കേടു പാടുകള്‍  ഇല്ലായിരുന്നു . എങ്കിലും  ജനാല  ഫ്രെയിം , വാതില്‍  തുടങ്ങിയ  തടി  കൊണ്ടുള്ള  എല്ലാ  ഭാഗവും പുതുക്കേണ്ടി  വന്നു . തറയില്‍  tile  പാവുകയും  പ്ലാസ്റ്റിക്‌  മച്ചു  ഉണ്ടാക്കുകയും  ചെയ്തു  . അടുക്കള  , ടോയ്ലെറ്റ്  എന്നിവ  പൂര്‍ണമായും  ആധുനിക  രീതിയില്‍  പുനര്‍ നിര്‍മിച്ചു .

 

 

വീടിന്റെ  പണി  പൂര്‍ത്തി  ആകുന്നതിനു  മുന്‍പ്  തന്നെ  ഇറങ്ങാന്‍  ഉള്ള  വഴിയും  സംരക്ഷണ  റെയില്‍ ഉം  ഒക്കെ  പൂര്‍ത്തിയായി . ആദ്യം  വാഹനം ഇറക്കി  നോക്കിയപ്പോള്‍  പകര്‍ത്തിയ  ചിത്രം  ആണിത് .

സംരക്ഷണ  ഭിത്തിയുടെ  താഴെ  നിന്നും  ഉള്ള  ചിത്രം  ആണ്  അടുത്തത് .

ആദ്യം പാറയുടെ നിറം ആയിരുന്നു ഭിത്തിക്ക് എങ്കിലും പിന്നീട് ഒരിക്കല്‍ പെയിന്റ് അടിച്ചത് മൂലം പഴയ നിറം കൊണ്ട് വരുന്നത് ശ്രമകരം ആയിരുന്നു , അത് കൊണ്ട് വെളുപ്പ്‌ നിറം തന്നെ അടിച്ചു , തറ , മച് എന്നിവ ആദ്യം മുതല്‍ ചെയ്തു , ഈ ചിത്രം ആ ജോലിക്ക് ഇടയില്‍ എടുത്തത് ആണ്

അങ്ങനെ  ഏകദേശം  ഒരു  വര്ഷം  നീണ്ട  renovation  പദ്ധതിയുടെ  ഒടുവില്‍  വീട്  തയ്യാറായി . തുടക്കത്തില്‍  നേരിട്ട  ഏറ്റവും  വലിയ  പ്രശ്നം  ജലഷാമം  ആണ് , ഇപ്പോഴും  കടുത്ത  വേനല്‍  സമയത്ത്  ഒന്നിലധികം  ടാങ്ക് കള്‍  ഉണ്ടെങ്ങിലും  ചിലപ്പോള്‍  ജല  ക്ഷാമം  പ്രശനം  ആവാറുണ്ട് .  പഞ്ചായത്ത്  പൈപ്പ്  connection കിട്ടിയത് കൊണ്ട്  ഇപ്പോള്‍  അതിനും  പരിഹാരം  ആയി .

താഴെ  കാണുന്നത്  ആണ്  റോഡില്‍  നിന്നും  ഉള്ള കാഴ്ച  . ഇത്  ഒരു  മഴക്കാല  ദൃശ്യം  ആണ്  . ഓരോ  സമയത്തും  ഹൈ  റേഞ്ച്  പ്രകൃതി  ഓരോ  വിധമാണ്  .

ഈ  വീട്  അതിഥികള്‍ക്ക്  തുറന്നു  വെബ്‌  സൈറ്റില്‍  എഴുതി വെച്ച വരികള്‍   Your Personal Holiday Home at Kuttikkanam   എന്നാണ് . അതായതു  നിങ്ങളുടെ  ഒരു  സ്വന്തം  വേനല്‍ക്കാല  വസതി  എന്നത്  പോലെ  ഉള്ള  ഒരു  വീട്. ഒരു  റിസോര്‍ട്ട്  ആഡംബരം  അല്ല  ഇവിടെ  നിങ്ങളെ  കാത്തിരിക്കുന്നത്  . നിങ്ങള്ക്ക്  ഹൈ റേഞ്ച് ഇല്‍  ഒരു  വീട്  ഉള്ള പോലെ  , വര്‍ഷത്തില്‍  ഒരിക്കല്‍  നിങ്ങള്‍  അവിടെ  രണ്ടു ദിവസം  താമസിക്കാന്‍  കുടുംബ സമേതം  , അല്ലെങ്ങില്‍  കൂട്ടുകാരുടെ  കൂടെ  എത്തുമ്പോള്‍  ചെയുന്ന  പോലെ  നിങ്ങളുടെ  അയല്‍വാസിയെ  ഏല്‍പിച്ച  താക്കോല്‍  വാങ്ങാം  , വീട്  ഉപയോഗിക്കാം  . ഒരു  വലിയ  വെത്യാസം  ആ അയല്‍ക്കാരന്‍  നിങ്ങള്‍  വരുന്നത്  അറിഞ്ഞു  നിങ്ങള്‍ക്കായി  ആ  വീട്  വൃത്തിയാക്കി  , പുതിയ കിടക്ക  വിരികളും  ടവല്‍ കളും  ഒക്കെ  ആയി  തയ്യാറാക്കി  വെച്ചിരിക്കുന്നു  എന്നത്  മാത്രം  ആണ്  .

ഈ  ആശയം  നടപ്പിലാക്കാന്‍  ഞങ്ങളുടെ  അയല്‍വാസി  ആയ  ജോണി  ചേട്ടനോട്  സംസാരിച്ചു  . ചേട്ടന്  സമ്മതം  എന്ന്  പറഞ്ഞപ്പോള്‍  ഈ  പ്ലാന്‍  നടപ്പാക്കാം  എന്ന്  ഉറപിച്ചു .  നിങ്ങളുടെ  സ്വന്തം  വീട് പോലെ  ആയതു  കൊണ്ട്  പാചകം നിങ്ങള്ക്ക്  തന്നെ  ആവാം  . അടിസ്ഥാന  പാചകത്തിന്  ആവശ്യം  ഉള്ള  ഗ്യാസ് , ഫ്രിഡ്ജ്‌  പത്രങ്ങള്‍  ഒക്കെ  അവിടെ  ഉണ്ട് . ഇനി  അതിനു  മടിയാണ്  എങ്കില്‍ കുട്ടിക്കാനം  വരെ  ചെന്നാല്‍  ഏതു  തരം  ഭക്ഷണവും  കിട്ടും  . ഇനി  അതും  വയ്യ  എങ്കില്‍ കുട്ടിക്കാനത്തെ  റൈസ്  ബൌള്‍  ഹോട്ടല്‍  ഇന്റെ  മെനു കാര്‍ഡ്‌  അവിടെ ഉണ്ട് , ഓര്‍ഡര്‍ ചെയ്‌താല്‍  പതിനഞ്ചു മിനിറ്റ് കൊണ്ട്  ഭക്ഷണം  അവിടെ എത്തും .

വീടിന്റെ അകം നോക്കാം , ഒരു സ്വീകരണ മുറി , അതിൽ ഒരു 11 സീറ്റ് സോഫ സെറ്റ് , വേണമെങ്കിൽ അത്യാവശ്യത്തിനു ആളുകൾക്കു കിടക്കാനും പറ്റും . വലിയ സോഫ ആയതു കൊണ്ട് ആളുകൾക്ക് എല്ലാവര്ക്കും കൂടെ ഒരുമിച്ചു കൂടാം . ടി വി കാണാം . സ്വീകരണ മുറിയുടെ ചിത്രം കാണാം.

 

 

രണ്ടു  ബെഡ് റൂമുകള്‍  , ഒന്ന്  ചെറുതും  ഒന്ന്  വലുതും  . വലുതിൽ രണ്ടു ബെഡ് ഉം ചെറുതിൽ ഒരു ബെഡും ഒരു സെറ്റിയും ഉണ്ട് . കൂടാതെ ഒരു അനെക്സ് ബെഡ് റൂം ഉണ്ട് . അതിൽ ഒരു ബെഡും അറ്റാച്ഡ് ബാത്റൂമും ഉണ്ട്

നേരത്തെ  സൂചിപിച്ച പോലെ  അടിസ്ഥാന  സൌകര്യങ്ങള്‍  ഉള്ള  അടുക്കള  . ഗ്യാസ്  connection , ഒരു   ഫ്രിഡ്ജ്‌ , വാട്ടര്‍  purifier  , പാന്‍ , മറ്റു  പാത്രങ്ങള്‍  എന്നിവ

 

ഒരു കോമൺ ടോയ്ലറ്റും പിന്നെ അനെക്സ് ബെഡ് റൂമിൽ ഒരു അറ്റാച്ഡ് ടോയ്ലറ്റും ഉണ്ട്

നാല്  പേര്‍ക്ക്  ഇരിക്കാവുന്ന  ഒരു  ചെറിയ  ഭക്ഷണ  മുറി  ആണ്  തുഷാരത്തിനു  ഉള്ളത് , പിന്നെ  പുറത്തു  പ്ലാസ്റ്റിക്‌  മേശകള്‍  ഉണ്ട്  , നല്ല  കാലാവസ്ഥ  ആണ്  എങ്കില്‍  പുറത്തു  ആവാം  ഭക്ഷണം  , candle  ലൈറ്റ്  എന്ന  വല്ല  പ്ലാനും  ഉണ്ടെങ്കില്‍  candle  കൊണ്ട് വരേണ്ടി വരും  ( ഐ മനം . ജെ പി ജി )

 

ഒരു ക്യാമ്പിംഗ് ഏരിയ സജ്ജീകരിച്ചിട്ടുണ്ട് , ഇരിക്കാൻ മൂന്ന് ബെഞ്ചുകളും ഒരു ഫയർ പിറ്റും ഉണ്ട്

 

താഴെ  കാണുന്നത്  അരുവി  അല്ല  കേട്ടോ  , ഒരു  ചെറിയ  കുളം  ആണ്  . മഴക്കാലത്ത്‌  പ്രതീക്ഷിച്ചാല്‍  മതി  ഈ വെള്ളം

 

 

നിലവില്‍  അതിഥികളെ  സ്വീകരിക്കുന്നത്  ഓണ്‍ ലൈന്‍  ബുക്കിംഗ്  വഴിയും  വെബ്‌  സൈറ്റ്  വഴിയും  ആണ് . യാത്ര  പ്ലാന്‍  ചെയ്തു  വരുന്നവരെ ആണ്  പ്രിഫെര്‍  ചെയ്യുന്നത്  , അതായതു  സെയിം  ഡേ  ബുക്കിംഗ്  ഇല്ല  എന്നര്‍ഥം .  payment   ബാങ്ക് ട്രാന്‍സ്ഫര്‍ വഴി  ആണ് .അല്ലെങ്കിൽ ഗൂഗിൾ പേ

ഗൂഗിള്‍  മാപില്‍  തുഷാരം  അടയാളപെടുതിയിട്ടുണ്ട് .

 

 

സുതാര്യമായ അപ്ഡേറ്റ് കളിലൂടെ ഫേസ് ബുക്ക്‌ വഴി തന്നെ ആണ് നല്ല ശതമാനം ബുക്കിംഗ് കളും നടത്തിയത് . നേരിട്ട് വിളിച്ചവര്‍ക്ക് അതതു സമയത്തെ കാലാവസ്ഥ അടക്കം ഉള്ള കാര്യങ്ങള്‍ അപ്ഡേറ്റ് ചെയ്തു ഇപ്പോള്‍ സന്ദര്‍ശന യോഗ്യം ആയ സമയം ആണോ അല്ലയോ എന്നൊക്കെ ബിസിനസ്‌ താല്പര്യങ്ങള്‍ക്ക് അതീതമായി പറയാന്‍ ശ്രമിച്ചിട്ടുണ്ട് .

വീഡിയോ വില്‍ കാണുന്ന നിറഞ്ഞ കുളം കടുത്ത വേനലില്‍ കാണില്ല എന്നതടക്കം അറിഞ്ഞിരിക്കുക . വേനല്‍  സമയത്ത്  താഴെ  ഉള്ള  അരുവിയില്‍  ജലവും  കുറവായിരിക്കും  , എന്നാല്‍  മഴ  സമയത്ത്  ഉള്ള  അത്ര  അട്ടകളുടെ  ശല്യം  ഉണ്ടാവില്ല  , ഓരോ  കാലത്തും  ഓരോ  രീതിയില്‍  ആയിരിക്കും  ഹൈ റേഞ്ച്  കാലാവസ്ഥ . 

 

നിങ്ങള് വീല്‍  ചെയര്‍  ഉപയോഗിക്കുന്ന  വ്യക്തി  ആണെങ്ങില്‍  പുറകു വശത്തെ  ഡോര്‍  വഴി  വീട്ടില്‍  കയറാം , അത് വഴി  തന്നെ  വേണം  എങ്കില്‍  പൂട്ടുകയും  ചെയ്യാം . വാഹനം  വീടിന്റെ  പിന്‍ വശത്തും  മുന്‍ വശത്തും  ഒരു പോലെ  തന്നെ  പാര്‍ക്ക്‌  ചെയ്യാം .

ബൂകിംഗ്  സീകരിക്കുമ്പോള്‍ വരുന്ന അതിഥികള്‍ നാട്ടുകാര്‍ക്ക്‌ ശല്യം ഇല്ലാത്തവര്‍ ആണ് എന്ന് ഉറപ്പു വരുത്താന്‍ ആവശ്യമായ ബാക്ക് ഗ്രൌണ്ട് ചെക്ക് കളും  നടത്തുന്നു. ഇത് കൊണ്ട് എല്ലാം കുഴപ്പം ഇല്ലാത്ത അടിസ്ഥാന സൌകര്യങ്ങള്‍ അടക്കം വരുന്ന അതിഥികള്‍ക്ക് സൗകര്യം ഒരുക്കാന്‍ കഴിഞ്ഞിട്ടുണ്ട് .   അഞ്ചു / ആറു     പേരില്‍   അധികം  ഉള്ള  സൌഹൃദ  സംഘങ്ങള്‍ ക്ക്  അനുയോജ്യം  ആയ  സ്ഥലം  ആവില്ല  ഇത്  എന്നു  ആണ്  വിശ്വാസം .

 

 

ഒരു പുലര്‍കാല ദൃശ്യം

ഒരു   രാത്രി  ദ്രിശ്യവും  കൂടെ  ആവാം

ലിങ്ക്  / ഇമേജ്   ക്ലിക്ക്  ചെയ്‌താല്‍  തുഷാരം  വെബ്‌  സൈറ്റില്‍  എത്താം.

 

പോസ്റ്റ്‌  ഇഷ്ടപ്പെട്ടു  എങ്കില്‍  സോഷ്യല്‍  മീഡിയ  ഷെയര്‍  ബട്ടണ്‍ കള്‍  വഴി  കൂടുതല്‍  പേരില്‍  എത്തിക്കാന്‍  സഹായിക്കുമല്ലോ  അല്ലെ  , നിങ്ങളുടെ  അഭിപ്രായങ്ങളും  രേഖപെടുത്തുക  .  dial 90610 55469 for more details

ചോദ്യങ്ങള്‍  ഉണ്ടെങ്കില്‍  ചോദിക്കുക  , മറുപടി  പറയാന്‍  സന്തോഷമേ  ഉള്ളു

 


Share:

4 comments

  • Avatar
    Reply

    M.Anser

    March 20, 2017 at 1:17 pm

    Rent ethra?

    • Avatar
      Reply

      shyam

      March 20, 2017 at 3:39 pm

      Rs. 3500 per day for up to 5 persons

  • Avatar
    Reply

    Saiju Pillai

    March 20, 2017 at 1:40 pm

    Hi,

    Please update the status.

    • Avatar
      Reply

      shyam

      March 20, 2017 at 3:39 pm

      What status ? Sorry , the comment is not clear

Let's keep in touch